കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാറ്റൂ തുണച്ചു; ഗൂഗിള്‍ വഴി 7 വര്‍ഷത്തിനുശേഷം യുവതി വീട്ടുകാരെ കണ്ടുമട്ടി

  • By Anwar Sadath
Google Oneindia Malayalam News

ബര്‍വാനി: വളരെ ചെറുപ്പത്തില്‍ ശരീരത്തില്‍ പച്ചകുത്തിയത് വര്‍ഷങ്ങള്‍ക്കുശേഷം പെണ്‍കുട്ടിക്ക് വീട്ടുകാരെ കണ്ടുമുട്ടാന്‍ തുണയായി. മധ്യപ്രദേശിലെ ബര്‍വാനി ജില്ലയിലാണ് സംഭവം നടക്കുന്നത്. സ്‌കിസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ച ജാനിയ എന്ന പെണ്‍കുട്ടി ഏഴുവര്‍ഷം മുന്‍പ് വീടുവിട്ടിറങ്ങിയിരുന്നു. ചെന്നൈയിലാണ് പെണ്‍കുട്ടി എത്തിപ്പെട്ടത്.

കാണാതായ മകള്‍ക്കുവേണ്ടി കുടുംബാംഗങ്ങള്‍ തുടക്കത്തില്‍ ഏറെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍, ദിവസങ്ങള്‍ക്ക് മുന്‍പ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മകളെക്കുറിച്ചുള്ള വാര്‍ത്തയുമായി ചെന്നൈയില്‍ നിന്നും ഫോണ്‍ കോള്‍ എത്തി. രണ്ടുദിവസത്തിനുശേഷം മകളെ കുടുംബത്തിന് തിരികെ ലഭിക്കുകയും ചെയ്തു.

tattoo

ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ശ്രദ്ധ എന്ന പേരിലുള്ള പുന:രധിവാസ കേന്ദ്രത്തില്‍ നിന്നായിരുന്നു വീട്ടുകാര്‍ക്ക് ഫോണ്‍കോള്‍ ലഭിച്ചത്. 2014ലാണ് പെണ്‍കുട്ടിയെ ചെന്നൈയിലെ നഗരത്തില്‍ നിന്നും സംഘടനയ്ക്ക് ലഭിക്കുന്നത്. മാനസികരോഗം ബാധിച്ച് അലഞ്ഞുതിരിയുകയായിരുന്ന പെണ്‍കുട്ടിയെ പോലീസ് ഇവിടെ എത്തിക്കുകയായിരുന്നു.

പെണ്‍കുട്ടിക്ക് സ്വന്തം കുടുംബത്തെക്കുറിച്ചോ ഗ്രാമത്തെക്കുറിച്ചോ ഒന്നും ഓര്‍മയില്ലായിരുന്നു. അങ്ങിനെയിരിക്കെയാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഗ്രാമത്തിന്റെ പേര് പച്ചകുത്തിയത് ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ ഗ്രാമത്തെക്കുറിച്ച് ഗൂഗിളില്‍ തിരഞ്ഞു. നാലു ഗ്രാമങ്ങള്‍ ഒരേ പേരില്‍ ലഭിച്ചതോടെ ഈ ഗ്രാമങ്ങളിലെല്ലാം പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷണവും നടത്തി. ഒടുവില്‍ പെണ്‍കുട്ടിയുടെ ഗ്രാമത്തെ കണ്ടെത്തുകയും ബന്ധുക്കളെ വിളിച്ചുവരുത്തുകയുമായിരുന്നു.

English summary
A tattoo helps woman reunite with family after seven years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X