കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരേ സമയം 25 സ്‌ക്കൂളില്‍ അധ്യാപക; ഒരു വര്‍ഷം കൊണ്ട് സമ്പാദിച്ചത് 1 കോടി

  • By News Desk
Google Oneindia Malayalam News

ലക്‌നൗ: ഒരു സര്‍ക്കാര്‍ സ്‌ക്കൂള്‍ അധ്യാപിക 25 സ്‌ക്കൂളില്‍ ഒരേ സമയം ജോലി ചെയ്ത് ഒരു വര്‍ഷകാലം കൊണ്ട് സമ്പാദിച്ചത് ഒരു കോടി രൂപ. ഉത്തര്‍പ്രദേശിലാണം സംഭവം. കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലെ അധ്യാപികയായ അനാമിക ശുക്ലക്കെതിരെയാണ് കണ്ടെത്തല്‍. ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.

ഉത്തര്‍പ്രദേശില്‍ അധ്യാപകരുടെ ഡിജിറ്റല്‍ ഡാറ്റ ബേസ് തയ്യാറാക്കി വരികയാണ്. അതിലാണ് 25 വ്യത്യസ്ത സ്‌ക്കൂളില്‍ ഒരേ അധ്യാപികയെ നിയമിച്ചതായി കണ്ടെത്തിയത്.

teacher

കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലെ മുഴുവന്‍സമയ അധ്യാപികയാണ് അനാമിക ശുക്ല. കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലെ മുഴുവന്‍ സമയ അധ്യാപികയാണ് അനാമിക ശുക്ല. ഇത് കൂടാതെ അമേഠി, അംബേദ്ക്കര്‍ നഗര്‍, റായ്‌ബേറേലി, പ്രയാഗ് രാജ്, അലിഗഢ് എന്നീ ജില്ലകളിലായി വിവിധ സ്‌ക്കൂളുകളില്‍ അധ്യാപികയായി ഇവര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തയ്യാറാക്കിയ ഡാറ്റ ബേസ് പ്രകാരം ഈ വര്‍ഷം ഫെബ്രുവരി വരെ അനാമിക ശുക്ല ശമ്പളമായി ഒരു കോടിയോളം രൂപ സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയിട്ടുണ്ട്.

സര്‍ക്കാരിന് നല്‍കിയ വിവരമനുസരിച്ച് മെയിന്‍പുരി ജില്ലക്കാരിയാണ് ഇവര്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനാമിക ശുക്ലക്ക് നോട്ടീസ് അയച്ചെങ്കിലും ഇതുവരേയും പ്രതികരണം ലഭിച്ചിട്ടില്ല. ഇവര്‍ക്കുള്ള ശ്മ്പളം തടഞ്ഞുവെച്ചിരിക്കുകയാണ് സര്‍ക്കാര്‍. വിവിധ സ്‌ക്കൂളുകളിലായി ശമ്പളം കൈപറ്റുന്നതിന് ഇവര്‍ ഒരേ ബാങ്ക് അക്കൗണ്ടാണോ ഉപയോഗിച്ചതെന്ന് അന്വേഷിച്ച് വരികയാണ്.

ഇവര്‍ക്കെതിരെ അന്വേഷണം ഉത്തരവിട്ടിരിക്കുകയാണ് ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കും. മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കും.

സിദ്ദുവിനെ ക്ഷണിച്ച് കെജ്‌രിവാള്‍, മാസ്റ്റര്‍ ഗെയിം, അമരീന്ദറിനെ വെട്ടാന്‍ 'പികെ', 25 സീറ്റ്....സിദ്ദുവിനെ ക്ഷണിച്ച് കെജ്‌രിവാള്‍, മാസ്റ്റര്‍ ഗെയിം, അമരീന്ദറിനെ വെട്ടാന്‍ 'പികെ', 25 സീറ്റ്....

English summary
A Teacher earns 1 Crore In a Year Worked simultaneously in 25 Schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X