രാജ്യംവില്ക്കുന്നവനേക്കാള്മെച്ചം ചായക്കടക്കാരന്
റായ്പൂര്‍: രാജ്യത്തെ വില്‍ക്കുന്ന ഒരു പ്രധാനമന്ത്രിയേക്കാള്‍ നല്ലത് ചായക്കടക്കാരനായ പ്രധാനമന്ത്രിയാണെന്ന് നരേന്ദ്ര മോഡി. മോഡിക്കെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കുള്ള ശക്തമായ മറുപടി ആയിട്ടാണ് ഇതിനെ രാഷ്ട്രീയ വൃത്തങ്ങള്‍ കാണുന്നത്. ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡി കോണ്‍ഗ്രസിനെതിരെ തിരെ ആഞ്ഞടിച്ചത്.
മോഡിയുടെ ആദ്യകാല ജീവിതത്തെ പരിഹസിച്ച് പല കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വനിനിരുന്നു. ഒരു ചായ വില്പ്പനക്കാരന് രാജ്യത്തിന്റെ പ്രധാന മന്ത്രി ആകേണ്ടതില്ല എന്ന രീതിയില്‍ പോലും പരാമര്‍ശങ്ങള്‍ വന്നിരുന്നു. ഇതിനെതിരൊണ് ഇപ്പോള്‍ ഉരുളക്കുപ്പേരി പോലെ മോഡിയുടെ മറുപടി.

അഴിമതി രഹിതമായ ഒരു ഇന്ത്യ ഉണ്ടാകണമെങ്കില്‍ കോണ്‍ഗ്രസ്സില്ലാത്ത ഇന്ത്യ തന്നെ വേണമെന്നും നരേന്ദ്ര മോഡി പറഞ്ഞു. മോഡിയെ പ്രശംസിച്ചതിന് ലതാമങ്കേഷ്കര്ക്കെതിരെ കോണ്ഗ്രസ്സുകാര് ഉര്‍ത്തി ആരോപണങ്ങളേയും മോഡി കടന്നാക്രമിച്ചു. രാജ്യത്ത് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുവാനുള്ള അവകാശം ഏതൊരു പൗരനും ഇല്ലേ എന്നാണ് മോഡി ചോദിച്ചത്. ലതാമങ്കേഷ്കറുടെ പ്രസ്താവന കോണ്‍ഗ്രസിനെ ആകെ താളം തെറ്റിക്കുകയാണ്. ചെയ്തത്. അതുകൊണ്ടാണ് അവര്‍ പത്മ പുരസ്കാരം തിരെക നല്‍കണം എന്ന് ആവശ്യപ്പെട്ടത്. ഇത് ജനാധിപത്യപരമായ ഭാഷയാണോ... മോഡി ചോദിച്ചു.
നിലവിലെ ഭരണ സംവിധാനങ്ങള്‍ക്ക് മാറ്റം വരുത്തണം എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയേയും മോഡി പൊളിച്ചടുക്കി. കഴിഞ്ഞ 60 വര്‍ഷമായി ഇന്ത്യ ഭരിച്ചത് കോണ്‍ഗ്രസ് അല്ലേ... ഇപ്പോഴും രാജ്യം ഭരിക്കുന്നത് കോണ്‍ഗ്രസല്ലേ... അപ്പോള്‍ ഈ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ആണ് ഈ സംവിധാനങ്ങളൊക്കെ ഉണ്ടാക്കിയതെന്നും മോഡി പറഞ്ഞു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ?











Click it and Unblock the Notifications