കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യംവില്‍ക്കുന്നവനേക്കാള്‍മെച്ചം ചായക്കടക്കാരന്‍

  • By Soorya Chandran
Google Oneindia Malayalam News

റായ്പൂര്‍: രാജ്യത്തെ വില്‍ക്കുന്ന ഒരു പ്രധാനമന്ത്രിയേക്കാള്‍ നല്ലത് ചായക്കടക്കാരനായ പ്രധാനമന്ത്രിയാണെന്ന് നരേന്ദ്ര മോഡി. മോഡിക്കെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കുള്ള ശക്തമായ മറുപടി ആയിട്ടാണ് ഇതിനെ രാഷ്ട്രീയ വൃത്തങ്ങള്‍ കാണുന്നത്. ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡി കോണ്‍ഗ്രസിനെതിരെ തിരെ ആഞ്ഞടിച്ചത്.

മോഡിയുടെ ആദ്യകാല ജീവിതത്തെ പരിഹസിച്ച് പല കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വനിനിരുന്നു. ഒരു ചായ വില്‍പ്പനക്കാരന്‍ രാജ്യത്തിന്റെ പ്രധാന മന്ത്രി ആകേണ്ടതില്ല എന്ന രീതിയില്‍ പോലും പരാമര്‍ശങ്ങള്‍ വന്നിരുന്നു. ഇതിനെതിരൊണ് ഇപ്പോള്‍ ഉരുളക്കുപ്പേരി പോലെ മോഡിയുടെ മറുപടി.

Narendra Modi

അഴിമതി രഹിതമായ ഒരു ഇന്ത്യ ഉണ്ടാകണമെങ്കില്‍ കോണ്‍ഗ്രസ്സില്ലാത്ത ഇന്ത്യ തന്നെ വേണമെന്നും നരേന്ദ്ര മോഡി പറഞ്ഞു. മോഡിയെ പ്രശംസിച്ചതിന് ലതാമങ്കേഷ്‌കര്‍ക്കെതിരെ കോണ്‍ഗ്രസ്സുകാര്‍ ഉര്‍ത്തി ആരോപണങ്ങളേയും മോഡി കടന്നാക്രമിച്ചു. രാജ്യത്ത് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുവാനുള്ള അവകാശം ഏതൊരു പൗരനും ഇല്ലേ എന്നാണ് മോഡി ചോദിച്ചത്. ലതാമങ്കേഷ്‌കറുടെ പ്രസ്താവന കോണ്‍ഗ്രസിനെ ആകെ താളം തെറ്റിക്കുകയാണ്. ചെയ്തത്. അതുകൊണ്ടാണ് അവര്‍ പത്മ പുരസ്‌കാരം തിരെക നല്‍കണം എന്ന് ആവശ്യപ്പെട്ടത്. ഇത് ജനാധിപത്യപരമായ ഭാഷയാണോ... മോഡി ചോദിച്ചു.

നിലവിലെ ഭരണ സംവിധാനങ്ങള്‍ക്ക് മാറ്റം വരുത്തണം എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയേയും മോഡി പൊളിച്ചടുക്കി. കഴിഞ്ഞ 60 വര്‍ഷമായി ഇന്ത്യ ഭരിച്ചത് കോണ്‍ഗ്രസ് അല്ലേ... ഇപ്പോഴും രാജ്യം ഭരിക്കുന്നത് കോണ്‍ഗ്രസല്ലേ... അപ്പോള്‍ ഈ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ആണ് ഈ സംവിധാനങ്ങളൊക്കെ ഉണ്ടാക്കിയതെന്നും മോഡി പറഞ്ഞു.

English summary
Modi attacked the UPA who had questioned his humble beginnings and had commented that a tea-seller cannot be a Prime Minister. "It is for the people to decide whether a tea seller should be a PM. A tea-seller PM is better that a PM who sells the country," he said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X