കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിക്കൊപ്പം ഐസിസില്‍ ചേരാന്‍ പോകവെ യുവ എഞ്ചിനീയര്‍ അറസ്റ്റില്‍

  • By Gokul
Google Oneindia Malayalam News

ഹൈദരാബാദ്: ഇറാഖിലും സിറിയയിലും ശക്തിപ്രാപിക്കുന്ന സുന്നി തീവ്രവാദ സംഘടന ഐസിസില്‍ ചേരാനായി പോകവെ യുവ എഞ്ചിനീയര്‍ പോലീസിന്റെ പിടിയിലായി. 22 കാരനായ സല്‍മാന്‍ മൊയീനുദ്ദീനെയാണ് ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ വെച്ച് പിടികൂടിയത്. ദുബായിലെത്തി അവിടെനിന്നും കാമുകിക്കൊപ്പം ഇറാഖിലേക്ക് പോവുകയായിരുന്നു ഇയാളുടെ പരിപാടിയെന്ന് പോലീസ് പറഞ്ഞു.

അമേരിക്കയിലെ ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ഓഫ് സയന്‍സ് ബിരുദമെടുത്തയാളാണ് മൊയിനുദ്ദീന്‍. ഇയാളുടെ ട്വിറ്റര്‍ അടുത്തകാലത്തായി പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഐസിസുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. ഐസിസില്‍ ചേരാന്‍ പോവുകയാണെന്ന് യുവാവ് പോലീസിനോട് സമ്മതിക്കുകയും ചെയ്തു.

arrest

ദുബായില്‍ ജോലി ചെയ്യുന്ന യുകെ വംശജയായ നിക്കി ജോസഫുമായി ഇയാള്‍ക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. യുവതിയുടെ ഭര്‍ത്താവ് യുകെയില്‍ ഡോക്ടറാണ്. സല്‍മാനുമായി പരിചയപ്പെട്ടശേഷം ഇവര്‍ ഇസ്ലാം മതത്തിലേക്ക് മാറി ആയിഷ എന്ന പേര് സ്വീകരിക്കുകയും ചെയ്തതായി ഹൈദരാബാദ് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അടുത്തിടെ ഇത്തരത്തില്‍ പത്തോളം പേരെ ഇന്ത്യയിലെ പല എയര്‍പോര്‍ട്ടുകളില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു. ഐസിസിന്റെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായ ഉന്നത വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരാണ് അറസ്റ്റിലായവരില്‍ മിക്കവരും. ഇവരെ പിന്നീട് താക്കീത് ചെയ്ത് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയാണ് ചെയ്തത്.

English summary
ISIS recruit; A techie arrested in Hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X