കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന് ബീഹാറില്‍ ക്ഷേത്രം പണിതു

  • By Meera Balan
Google Oneindia Malayalam News

പട്‌ന: ക്രിക്കറ്റിലെ ദൈവം പടിയിറങ്ങിയെങ്കിലും ആരാധകരുടെ മനസില്‍ നിന്ന് കുടിയിറങ്ങാന്‍ സച്ചിന് കഴിഞ്ഞിട്ടില്ല. ബീഹാറിലാണ് ക്രിക്കറ്റ് ദൈവത്തിന്റെ പ്രതിമ സ്ഥാപിച്ച് അദ്ദേഹത്തെ ആരാധിയ്ക്കാന്‍ ഒരു സംഘം ആളുകള്‍ തീരുമാനിച്ചത്. നടനും ഗായകനുമായ മനോജ് തിവാരിയാണ് പട്‌നയിലെ അതര്‍വാലിയയില്‍ സച്ചിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചത്. അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള ഈ പ്രതിമയെ ദൈവ തുല്യമായി ആരാധിയ്ക്കാനാണ് നാട്ടുകാരുടെ തീരുമാനം.

200ടെസ്റ്റ് മാച്ചുകള്‍ പൂര്‍ത്തിയാക്കി വാംഖഡെ സ്റ്റേഡിയത്ത് നിന്ന് നിറകണ്ണുകളോടെ ആ കുറിയ മനുഷ്യന്‍ വിടപറഞ്ഞപ്പോള്‍ ഓരോ ഇന്ത്യക്കാരനും അറിയാതെ വിതുമ്പി. സച്ചിന്‍ എന്ന് കളിക്കരന്‍ അവര്‍ക്ക് ദൈവ തുല്യനായിരുന്നു ക്രിക്കറ്റിന്റെ ദൈവം.

Sachin

ബീഹാറിലെ ക്ഷേത്രത്തില്‍ സച്ചിനാണ് പ്രധാന മൂര്‍ത്തിയെങ്കിലും മറ്റ് ക്രിക്കറ്റ് താരങ്ങളുടെ പ്രതിമകള്‍ കൂടി തീര്‍ത്ത് ആരാധിയ്ക്കാനാണ് നീക്കം. മഹേന്ദ്ര സിംഗ് ധോണി, യുവ് രാജ് സിംഗ് എന്നിവരുടെ പ്രതിമകളായിരിയ്ക്കും അടുത്തതായി ഇവിടെ ഉയരുക.

വെണ്ണക്കല്ലില്‍ തീര്‍ത്ത സച്ചിന്റെ പ്രതിമയ്ക്ക് 850 കിലോഗ്രാം ഭാരമുണ്ട്. 8.5 ലക്ഷം രൂപയാണ് പ്രതിമയുടെ നിര്‍മ്മാണത്തിനായി ചെലവഴിച്ചത്. ക്രിക്കറ്റ് താരങ്ങള്‍ക്കായി തീര്‍ക്കുന്ന ഈ ക്ഷേത്രത്തിനായി 15,000 ചതുരശ്ര അടി ഭൂമി നല്‍കിയതും തിവാരിയുടെ കുടുംബമാണ്. 17 ഏക്കറില്‍ സ്‌പോര്‍ട്‌സ് അക്കാദമിയും സച്ചിന്‍ ക്ഷേത്രത്തിനടുത്തായി നിര്‍മ്മിച്ച് ജില്ലാഭരണകൂടത്തിന് കൈമാറുമെന്ന് തിവാരി അറിയിച്ചു.2011 ല്‍ ലോക കപ്പ് നേടിയ ഇന്ത്യന്‍ ടീമംഗങ്ങളുടെ ചെറിയ പ്രതിമയും ക്ഷേത്രത്തില്‍ സ്ഥാപിയ്ക്കും.

English summary
A temple for god of cricket Sachin Tendulkar in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X