ജമ്മു കശ്മീരിൽ സൈനികനെ കാണാതായി, ഭീകരർ തട്ടിക്കൊണ്ട് പോയതെന്ന് സംശയം, തിരച്ചിൽ ശക്തമാക്കി സൈന്യം!
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ജവാനെ കാണാതായി. ടെറിട്ടോറിയല്‍ ആര്‍മി ജവാനെയാണ് കുല്‍ഗാമില്‍ നിന്ന് കാണാതായിരിക്കുന്നത്. ജവാനെ ഭീകരര്‍ തട്ടിക്കൊണ്ട് പോയതാണെന്നാണ് സംശയിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. ഇദ്ദേഹത്തെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെറിട്ടോറിയല്‍ ആര്‍മിയുടെ 162 ബറ്റാലിയനിലെ റൈഫിള്‍മാന്‍ ഷാകിര്‍ മന്‍സൂറിനെ ആണ് കാണാതായിരിക്കുന്നത്.
ഞായറാഴ്ച വൈകിട്ട് 5 മണി മുതലാണ് ഇദ്ദേഹത്തെ കാണായത്. ദക്ഷിണ കശ്മീരിലെ കുല്‍ഗാമില്‍ ഇദ്ദേഹത്തിന്റെ വാഹനം വീടിന് സമീപത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതായി സൈനിക വക്താവ് അറിയിച്ചു. സൈനികനെ കണ്ടെത്താനുളള അന്വേഷണം നടക്കുകയാണെന്ന് ചിനാര്‍ കോര്‍പ്സ്-ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക ട്വിറ്റര്‍ വഴി വ്യക്തമാക്കി.

ഷോപ്പിയാനില്‍ താമസിക്കുന്ന മുസാഫര്‍ മന്‍സൂര്‍ എന്നയാളുടെ പേരില്‍ ആണ് വാഹനം രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. കുല്‍ഗാമിലെ റംബമാ പ്രദേശത്താണ് ഷാകിര്‍ മന്‍സൂറിന്റെ വാഹനം അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ടെറിട്ടോറിയല്‍ ആര്‍മി ക്യാംപിലേക്ക് പോകുന്ന വഴിയില്‍ വെച്ചാണ് ജവാനെ തട്ടിക്കൊണ്ട് പോയതെന്നാണ് സംശയിക്കുന്നത്.
ഷാകിര്‍ മന്‍സൂറിനെ ബന്ധപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചിട്ടില്ല. കശ്മീര്‍ പോലീസും സൈന്യവും സംയുക്തമായാണ് ജവാന് വേണ്ടിയുളള തിരച്ചില്‍ ശക്തമാക്കിയിരിക്കുന്നത്. സമീപകാലത്തായി കശ്മീരില്‍ സൈന്യം ഭീകരവേട്ട വ്യാപിപ്പിച്ചിരുന്നു. നേതാക്കളടക്കമുളള നിരവധി ഭീകരരെ സൈന്യം വകവരുത്തി.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications