കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാപ്പ് പറഞ്ഞ് കള്ളന്‍: ഒറ്റ രാത്രി കൊണ്ട് നേടിയത് 1.8 ലക്ഷം ലൈക്കുകള്‍, സോഷ്യല്‍ മീഡിയയില്‍ താരമായി

  • By D
Google Oneindia Malayalam News

ബെംഗളൂരു: മോഷണം നടത്തിയ കള്ളന്‍റെ ക്ഷമാപണം വൈറലാകുന്നു. കള്ളന്‍റെ കളവിനേക്കാളേറെ കള്ളനിലുള്ള സത്യസന്ധതയും വിനയവും മോഷ്ടാവിന് ഹീറോ പരിവേഷം നല്കി ആഘോചിക്കുകയാണ് സോഷ്യല്‍ മീഡിയ. സത്യസന്ധനായ കള്ളന്‍റെ കഥ തുടങ്ങിയത് കള്ളന്‍ ഒരു യുണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയുടെ ലാപ്ടോപ് മോഷ്ടിച്ചതോടെയാണ്. താന്‍ വളരെ ദരിദ്രനാണെന്നും അതിനാലാണ് ലാപ്ടോപ് മോഷ്ടിക്കേണ്ടിവന്നതെന്നും പറഞ്ഞാണ് മോഷ്ടാവ് മാപ്പപേക്ഷിച്ച് ഇമെയില്‍ അയച്ചത്.

<strong>ഇന്ത്യ-സൗദി 'ഭായി ഭായി'... ചരിത്ര കൂടിക്കാഴ്ച അര്‍ജന്റീനയിൽ; മോദിയും മുഹമ്മദ് രാജകുമാരനും കൈകോർത്തു</strong>ഇന്ത്യ-സൗദി 'ഭായി ഭായി'... ചരിത്ര കൂടിക്കാഴ്ച അര്‍ജന്റീനയിൽ; മോദിയും മുഹമ്മദ് രാജകുമാരനും കൈകോർത്തു

രണ്ടു തവണയാണ് മാപ്പ് പറഞ്ഞുകൊണ്ട് ഇമെയില്‍ സന്ദേശം ലഭിച്ചത്. തന്‍റെ മോഷണം ന്യായീകരിച്ചതിനൊപ്പം യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട ഏതെങ്കിലും സുപ്രധാന വര്‍ക്കുകള്‍ ലാപ്ടോപില്‍ ഉണ്ടെങ്കില്‍ താന്‍ അത് അയച്ച് തരാമെന്നും സന്ദേശത്തിന്‍ പറയുന്നു. മോഷണം പോയ ലാപ്ടോപിന്‍റെ ഉടമസ്ഥന്‍റെ സുഹൃത്താണ് മോഷ്ടാവ് അയച്ച ഇമെയില്‍ സന്ദേശം ട്വിറ്ററില്‍ പങ്കുവെച്ചത്.

laptop-thief-666-

താന്‍ വളരെ ദരിദ്രനാണെന്നും പണത്തിന് അത്യാവശ്യമുള്ളതുകൊണ്ടാണ് ഇത് ചെയ്തതെന്നുു കള്ളന്‍ ആവര്‍ത്തിക്കുന്നുണ്ട്. താങ്കളുടെ മൊബൈലും പഴ്സും അവിടെ തന്നെ ഉണ്ടെന്നും അത് താന്‍ എടുത്തില്ലെന്നും ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. സ്റ്റീവ് വാലന്‍റൈന്‍ ആണ് ഇമെയില്‍ സന്ദേശത്തിന്‍റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. ലാപ്ടടോപ് സ്റ്റീവിന്‍റെ സുഹൃത്തിന്‍റേതായിരുന്നു. ഫോട്ടോ പങ്കുവച്ചതോടെ വൈറലായി. 59000 റിട്വീറ്റുകളും 1.8 ലക്ഷം ലൈക്കുകളും ഒറ്റ രാത്രികൊണ്ട് സ്വന്തമാക്കി. കള്ളനിലെ സത്യവും ആത്മാര്‍ത്ഥയും സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്.

English summary
A thief wrote apology letter to owner goes viral in twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X