Get Updates
Get notified of breaking news, exclusive insights, and must-see stories!

നോക്കി നില്‍ക്കെ ബഹുനില കെട്ടിടം തവിടുപൊടി, ആളുകള്‍ നേരത്തെ രക്ഷപ്പെട്ടു; നടുക്കുന്ന വീഡിയോ പുറത്ത്

കെട്ടിടത്തിന് 20 വര്‍ഷം പഴക്കമുണ്ട് എന്നാണ് വിവരം. അപകടസമയത്ത് കെട്ടിടത്തില്‍ ആളുണ്ടായിരുന്നില്ല

buliding

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മൂന്ന് നില കെട്ടിടം ക്ഷണം നേരം കൊണ്ട് നിലംപതിച്ചു. ആളുകള്‍ നോക്കി നില്‍ക്കെയാണ് കെട്ടിടം തകര്‍ന്ന് തീഴേക്ക് വീണത്. ഇന്ന് ഉച്ച കഴിഞ്ഞ് 3.05 ഓടെയാണ് സംഭവം. അപകടകരം എന്ന് കണ്ട് 12 ദിവസം മുന്‍പ് ഇവിടത്തെ ആളുകളെ ഒഴിപ്പിച്ചിരുന്നു എന്നാണ് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതിനാല്‍ വന്‍ ദുരന്തമാണ് വഴി മാറി പോയത്. സംഭവത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെട്ടിട അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് എന്ന് വടക്ക് കിഴക്കന്‍ ഡി സി പി ജോയ് ടിര്‍ക്കി പറഞ്ഞു.

20 വര്‍ഷം പഴക്കമുള്ളതാണ് കെട്ടിടം എന്നും 25 ചതുരശ്ര മീറ്റര്‍ പ്ലോട്ടിലാണ് മൂന്ന് നില കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് എന്നും ജോയ് ടിര്‍ക്കി പറഞ്ഞു. കെട്ടിടം പൊടുന്നനെ തകര്‍ന്ന് വീണതിനുണ്ടായ കാരണം കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

build

നേരത്തെ മാര്‍ച്ച് ഒന്നിന് വടക്കന്‍ ദല്‍ഹിയിലെ റോഷനാര റോഡില്‍ തീപിടിച്ചതിനെ തുടര്‍ന്ന് നാല് നില കെട്ടിടം തകര്‍ന്നിരുന്നു. അന്ന് രക്ഷാപ്രവര്‍ത്തനത്തിനിടെ മൂന്ന് അഗ്‌നിശമനസേനാംഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നു.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+