Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറിയൻ യുവാവിന് 5000 രൂപ പിഴയിട്ടു, രസീത് നൽകിയില്ല; വീഡിയോ വൈറലായി; ട്രാഫിക് പോലീസുകാരന് സസ്‌പെൻഷൻ

ന്യൂഡൽഹി: ഗതാഗത നിയമ ലംഘനത്തിന് കൊറയിൻ യുവാവിൽ നിന്ന് 5000 രൂപ പിഴ ഈടാക്കിയതിന് പിന്നാലെ ട്രാഫിക് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. പിഴ ഈടാക്കിയ ശേഷം രസീത് നൽകാത്തതിന് ആണ് സസ്‌പെൻഷൻ. മഹേഷ് ചന്ദ് എന്ന ഉദ്യോഗസ്ഥനെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

യുവാവിന്റെ കാറിലെ ക്യാമറയിൽ സംഭവം റെക്കോർഡ് ആയിരുന്നു, ഇതിന് പിന്നാലെ ഈ വീഡിയോ സോഷ്യൽമീഡിയിൽ വൈറൽ ആയിരുന്നു. പിഴയായി 500 രൂപ നൽകാമെന്ന് യുവാവ് പറയുന്നുണ്ടെങ്കിലും 5000 എന്നായിരുന്നു ഉദ്യോഗസ്ഥൻ പറഞ്ഞത്.

KOREAN

ഇതിന് പിന്നാലെ യുവാവ് 5000 രൂപ നൽകുകയും ചെയ്തു.. പക്ഷേ യുവാവിന് ഇയാൾ രസീത് നൽകയിരുന്നില്ല. അതേസമയം താൻ രസീത് കൊടുക്കും മുമ്പ് യുവാവ് പോയി എന്നാണ് ട്രാഫിക് ഉദ്യോദസ്ഥൻ പറഞ്ഞത്.

വീഡിയോ വാർത്തയായതോടെ ഡൽഹി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു, വിഷയത്തിൽ അന്വേഷണം നടത്തുകയും ചെയ്തു. സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു, വീഡിയോയിൽ കാണുന്ന ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഡൽഹി പോലീസിന് അഴിമതിയോട് സഹിഷ്ണുത കാണിക്കില്ല, പോലീസിന്റെ ട്വീറ്റിൽ പറയുന്നുു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+