കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് ഒഴിഞ്ഞു; ഇനി വേണ്ടത് ഏകസിവില്‍ കോഡ്, മുന്‍ കോണ്‍ഗ്രസ് മന്ത്രി മനസ് തുറക്കുന്നു

ഷാബാനു കേസിലെ വിധി റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നത് രാജീവ് ഗാന്ധി മുന്‍കൈ എടുത്താണെന്ന് താന്‍ വിശ്വസിക്കുന്നില്ല.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ദില്ലി: മുത്തലാഖിനെതിരേ ഏറെ കാലമായി സംസാരിക്കുന്ന വ്യക്തിയാണ് കോണ്‍ഗ്രസ് നേതാവായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍. അഞ്ച് തവണ പാര്‍ലമെന്റ് അംഗമായ അദ്ദേഹം ഇന്ദിരാ ഗാന്ധി സര്‍ക്കാരിലും രാജീവ് ഗാന്ധി സര്‍ക്കാരിലും മന്ത്രിയായിരുന്നു. ഒടുവില്‍ ഷാബാനു കേസില്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് 1986ല്‍ രാജിവയ്ക്കുകയായിരുന്നു.

ഷാബാനു കേസ് കത്തി നിന്ന വേളയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലോക്‌സഭയില്‍ നടത്തിയ പ്രസംഗം ഇപ്പോഴും പ്രസക്തമാണ്. മുസ്ലിം സമൂഹം പുരോഗമന പരമായി ചിന്തിക്കണമെന്ന് ആവശ്യപ്പെടുന്ന അദ്ദേഹം മതത്തിന്റെ മറവില്‍ നടക്കുന്ന സ്ത്രീവിരുദ്ധ നയങ്ങള്‍ പൊളിച്ചെഴുതണമെന്നും ആവശ്യപ്പെടുന്നു.

കേന്ദ്രസര്‍ക്കാരിന്റെ വിജയമല്ല

കേന്ദ്രസര്‍ക്കാരിന്റെ വിജയമല്ല

മുത്തലാഖ് റദ്ദാക്കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ചരിത്രപരമാണ്. പക്ഷേ, അത് രാഷ്ട്രീയ വല്‍ക്കരിക്കുന്നതിനോട് യോജിപ്പില്ല. വിധി കേന്ദ്രസര്‍ക്കാരിന്റെ വിജയമാണ് എന്നു പറയുന്നത് ശരിയല്ലെന്നും ആരിഫ് ഖാന്‍ പറഞ്ഞു.

മുസ്ലിംകള്‍ക്ക് മാത്രമല്ല

മുസ്ലിംകള്‍ക്ക് മാത്രമല്ല

ഇന്ത്യാസ്‌പെന്റിന് അനുവദിച്ച അഭിമുഖത്തിലാണ് മുന്‍ കേന്ദ്രമന്ത്രിയായ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ മനസ് തുറന്നത്. മുത്തലാഖ് വിഷയത്തില്‍ കോടതി വിധി സ്ത്രീ ശാക്തീകരണത്തിന് സഹായിക്കും. മുസ്ലിംകള്‍ക്ക് മാത്രമല്ല, എല്ലാ മതത്തിലെ സ്ത്രീകള്‍ക്കും ഇത് ഉപകാരപ്പെടുമെന്നും ഖാന്‍ പറഞ്ഞു.

കേന്ദ്രം സ്വീകരിച്ച ആദ്യ നിലപാട് തെറ്റ്

കേന്ദ്രം സ്വീകരിച്ച ആദ്യ നിലപാട് തെറ്റ്

പണ്ഡിതന്‍മാരുടെ സഹായത്തോടെ ഭര്‍ത്താക്കന്‍മാര്‍ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ പുതിയ ഉത്തരവോടെ ഇല്ലാതായി. ഈ വിധി കേന്ദ്രസര്‍ക്കാരിന്റെ വിജയമല്ല. കാരണം ആവര്‍ ആദ്യം സ്വീകരിച്ചത് മറ്റൊരു നിലപാടായിരുന്നു.

കേന്ദ്രത്തിന്റെ രണ്ട് നിലപാടുകള്‍

കേന്ദ്രത്തിന്റെ രണ്ട് നിലപാടുകള്‍

വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ രണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ആദ്യത്തേതില്‍ എല്ലാവരുമായും സംസാരിച്ച ശേഷമാണ് മുത്തലാഖ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു പറഞ്ഞത്. രണ്ടാമത് നല്‍കിയ സത്യവാങ്മൂലത്തിലാണ് മുത്തലാഖ് നിരോധിക്കണമെന്ന് പറഞ്ഞത്.

നിയമങ്ങള്‍ക്ക് ഏകത വേണം

നിയമങ്ങള്‍ക്ക് ഏകത വേണം

മതനിരപേക്ഷ രാജ്യത്ത് നിയമങ്ങള്‍ക്ക് ഏകത വേണം. എല്ലാ പൗരന്‍മാര്‍ക്കും തുല്യമായ അവകാശവും ചുമതലകളും ആവശ്യമാണ്. ഒരാളുടെയും മതാചാരങ്ങള്‍ നിരോധിക്കുന്നതോ, ഏതെങ്കിലും ആചാരം അടിച്ചേല്‍പ്പിക്കുന്നതോ ആയ നിയമം പാടില്ല. ഈ വീക്ഷണത്തില്‍ നിന്നാണ് ഏകസിവില്‍കോഡ് രൂപപ്പെടേണ്ടത്.

വിശദമായ ചര്‍ച്ച ആവശ്യം

വിശദമായ ചര്‍ച്ച ആവശ്യം

ഇത് നടപ്പാക്കുന്നതിന് മുമ്പ് വിശദമായ ചര്‍ച്ച ആവശ്യമാണ്. നിലവിലുള്ള സര്‍ക്കാരിന് സാധിക്കുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ ഖാന്‍ രാജീവ് ഗാന്ധി സര്‍ക്കാരില്‍ നിന്നു രാജിവെയ്ക്കാനുണ്ടായ സാഹചര്യവും വിശദീകരിച്ചു.

 രാജീവ് ഗാന്ധിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നു

രാജീവ് ഗാന്ധിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നു

ഷാബാനു കേസിലെ വിധി റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നത് രാജീവ് ഗാന്ധി മുന്‍കൈ എടുത്താണെന്ന് താന്‍ വിശ്വസിക്കുന്നില്ല. പുരോഗമനപരമായി ചിന്തിക്കുന്ന വ്യക്തിയായിരുന്നു രാജീവ് ഗാന്ധി. പക്ഷേ, അദ്ദേഹത്തില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു.

മൂന്ന് പേരാണ് അന്ന് മാറ്റിമറിച്ചത്

മൂന്ന് പേരാണ് അന്ന് മാറ്റിമറിച്ചത്

പിവി നരസിഹ റാവു, അര്‍ജുന്‍ സിങ്, എന്‍ഡി തിവാരി തുടങ്ങിയ അന്നത്തെ മന്ത്രിമാരുടെ സമ്മര്‍ദ്ദമാണ് രാജീവ് ഗാന്ധിയെ മാറ്റി ചിന്തിപ്പിച്ചത്. മുസ്ലിംകളില്‍ പരിഷ്‌കരണം നടപ്പാക്കലല്ല കോണ്‍ഗ്രസിന്റെ ജോലി എന്ന് മൂന്നുപേരും രാജീവ് ഗാന്ധിയോട് പറഞ്ഞിരുന്നുവെന്നും ഖാന്‍ സൂചിപ്പിച്ചു.

English summary
It’s a historic judgement and will have far-reaching consequences. This will empower and embolden women. It will come as a confidence booster to not just Muslim women but women across religions-Arif Mohammed Khan said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X