Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ വാഹനമോഷണം: 13 മിനിറ്റില്‍ ഒന്ന്

ദില്ലി: ഓരോ 13 മിനിറ്റിലും ദില്ലിയില്‍ ഒരു വാഹനം മോഷ്ടിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്.കഴിഞ്ഞ മൂന്നുമാസത്തിനുളളില്‍ തലസ്ഥാനത്ത് വാഹനമോഷണം 44 ശതമാനം വര്‍ദ്ധിച്ചതായും കണക്കുകള്‍ പറയുന്നു. നഷ്ടപ്പെട്ട വാഹനങ്ങളില്‍ വെറും 4ശതമാനം മാത്രമാണ് ഉടമസ്ഥര്‍ക്ക് തിരിച്ചുകിട്ടിയിട്ടുളളത്.

delhi-

ഈ വര്‍ഷം ഇതുവരെ 11.000 ത്തിലധികം വാഹനങ്ങള്‍ മോഷ്ടിക്കപ്പെട്ടു. ആദ്യത്തെ മൂന്നു മാസത്തിനുള്ളില്‍ മാത്രം 6724 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടത് .കാറുകളാണ് ഇവയിലധികവും. കവര്‍ച്ചകള്‍ തടയാനുളള സാങ്കേതികമികവുളള വില കൂടിയ കാറുകള്‍ വരെ ഡ്യുപ്ലിക്കേററ് താക്കോലുകളുപയോഗിച്ചു തുറക്കുകയാണു ചെയ്യുന്നതെന്നു പോലീസ് പറയുന്നു. കാര്‍ ലോക്കു തുറക്കുന്ന പുതിയ സംവിധാനങ്ങളും ഇവരുടെ പക്കലുണ്ട് . പുറത്തുനിന്നുളളവരാണ് വാഹനമോഷണത്തിലധികവും പ്രതികളാവുന്നത്‌.

വാഹനക്കവര്‍ച്ച റജിസ്ട്രര്‍ ചെയ്യാനും അന്വേഷിക്കാനുമായി ഉണ്ടാക്കിയ മൊബൈല്‍ അപ്ലിക്കേഷനെ പഴിപറയുകയാണ് ദില്ലിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍. ആപ്പില്‍ റജിസ്ട്രര്‍ ചെയ്യുന്നവര്‍ക്ക് കാര്‍ കൊളളയടിക്കപ്പെട്ട് 21 ദിവസത്തിനു ശേഷം ആദ്യത്തെ റിപ്പോര്‍ട്ടു ലഭിക്കും.പക്ഷേ പിന്നീട് അന്വേഷണം വഴിമുട്ടാറാണ് പതിവ്. അപ്ലിക്കേഷന്‍ പോലീസിന്റെ ജോലി ഏറ്റെടുക്കാന്‍ തുടങ്ങിയത് വാഹനമോഷ്ടാക്കളെ ക്ഷണിച്ചുവരുത്താന്‍ കാരണമാവുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയാണ് വാഹനക്കവര്‍ച്ച വര്‍ദ്ധിക്കാനുളള കാരണമായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. 2014 ല്‍ 26330 ഉം 2015 ല്‍ 22223 വാഹനങ്ങളാണ് ദില്ലിയില്‍ മോഷ്ടിക്കപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+