കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദലിത് യുവാവിന്റെ മൃതദേഹം കൊണ്ടുപോകാനായി വഴി നല്‍കിയില്ല; സംസ്ക്കാരം പാലത്തിനടിയിൽ!

Google Oneindia Malayalam News

ചെന്നൈ: ദളിത് യുവാവിന്റെ മൃതദേഹം തന്റെ പറമ്പിലൂടെ കൊണ്ടുപോകേണ്ടെന്ന് ഉടമ. തമിഴ്നാടിൽ നിന്നാണ് ഏറെ വിഷമകരമായ വാർത്ത പുറത്ത് വരുന്നത്. റോഡ് അപകടത്തിൽ മരണപ്പെട്ട ദളിത് യുവാവിന്റെ മൃതദേഹം കൊണ്ടുപോകാന്‍ സ്വകാര്യ വ്യക്തി വഴി നല്‍കാത്തതിനാല്‍ പാലത്തില്‍നിന്ന് കയറില്‍ തൂക്കി മൃതദേഹം താഴെയിറക്കി സംസ്ക്കരിച്ചു.

<strong>ശ്രീറാം വെങ്കിട്ടരാമൻ കുടുങ്ങും; നിർണ്ണായക തെളിവ് പോലീസിന് ലഭിച്ചു, വിരലടയാളം... വീഡിയോ ദൃശ്യം!</strong>ശ്രീറാം വെങ്കിട്ടരാമൻ കുടുങ്ങും; നിർണ്ണായക തെളിവ് പോലീസിന് ലഭിച്ചു, വിരലടയാളം... വീഡിയോ ദൃശ്യം!

പുതുകോവില്‍ എന്ന സ്ഥലത്ത് വച്ചാണ് ദലിത് വിഭാഗത്തില്‍പ്പെട്ട കുപ്പന്‍(45) റോഡ് അപകടത്തില്‍ മരിച്ചത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെ മാത്രമേ ഇവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന ശ്മശാനത്തിലേക്ക് പോകാന്‍ സാധിക്കൂ. എന്നാൽ ദളിതരുിടെ മൃതദേഹം തന്റഎ പറന്രപിലൂടെ കൊണ്ടുപോകേണ്ടെന്ന് ഉടമ തീർത്ത് പറയുകയായിരുന്നു.

Deadbody

ഇതോടെ മൃതദേഹം ഏങ്ങിനെ സംസക്കരിക്കും എന്ന ചിന്തയിലായി. തുടർന്ന് സമീപത്തുള്ള പാലത്തിന് സമീപം മൃതദേഹം കയറിൽ കെട്ടി ഇറക്കുകയായിരുന്നു. പാലത്തിനടിയിൽ തന്നെ മൃതദേഹം കത്തിച്ചു. സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് അധികൃതർ സംഭവം അറിഞ്ഞത്. മേൽജാതിക്കാരുടെ ഭൂമിയിലൂടെ ദളിതരുടെ മൃതദേഹം കൊണ്ടുപോകാൻ കഴിയാത്തത് ഇത് ആദ്യ സംഭവമല്ല. ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
English summary
A video has gone viral showing the incident where the dead body of the man had to be tied and lowered from the bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X