Get Updates
Get notified of breaking news, exclusive insights, and must-see stories!

എയർഹോസ്റ്റസായ അമ്മയെ യാത്രക്കാർക്ക് പരിചയപ്പെടുത്തി എയർ ഹോസ്റ്റസായ മകൾ; വൈറൽ വീഡിയോ

മേയ് 14ാം തീയതി ആയിരുന്നു മാതൃദിനം. വളരെ ആനന്ദത്തോടെ എല്ലാവരും മാതൃദിനം ആഘോഷിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു അമ്മയുടേയും മകളുടേയും വീഡിയോയാണ് വൈറലായിക്കുന്നത്. അമ്മ എന്ന വാക്കിന് പകരം വെയ്ക്കാൻ എന്ത് വാക്കാണുള്ളത്. അത്രയ്ക്കും മനോഹരവും തെളിഞ്ഞതുമാണ് അമ്മയുടെ സ്‌നേഹം അമ്മയും മകളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വളരെ രസമുള്ള മനസ്സിൽ തട്ടുന്ന ക്ലിപ്പാണ് വൈറൽ ആയത്.

മാതൃദിനവുമായി ബന്ധപ്പെട്ട് പലരും പല ചിത്രങ്ങളും വീഡിയോയും പങ്കിട്ടിരുന്നുെവങ്കിലും ഇൻഡിഗോ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ബാക്കി വീഡിയോകളിൽ നിന്ന് വ്യത്യസ്തമായിരുന്നു. ആ വീഡിയോ കാണുന്ന എല്ലാവരുടേയും ഹൃദയം നിറയും തീർച്ചയാണ്. വിമാനത്തിൽ വെച്ച് ആ മനോഹരമായ നിമിഷത്തെക്കുറിച്ച് വിശദമായി വായിക്കാം.

ഇൻഡി​ഗോ വിമാനത്തിലെ എയർ ഹോസ്റ്റസ് എല്ലാ യാത്രക്കാർക്കും തന്റെ പേര് നബീറ സാഷ്മി എന്നാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്നതോടെയാണ് ക്ലിപ്പ് ആരംഭിക്കുന്നത്. തുടർന്ന് അവൾ തന്റെ അമ്മയെ പരിചയപ്പെടുത്തുന്നു, അതേ ക്യാബിൻ ക്രൂവിൽ അം​ഗമാണ് ഇവരുടെ അമ്മ. എന്നാൽ ഒരേ ക്യാബിൻ ക്രൂവിൽ അംഗമായിരിക്കുമ്പോൾ ആദ്യമായിട്ടാണ് അവളെ ഓൺ‌ബോർഡിലും യൂണിഫോമിലും കാണുന്നത് ഇതാദ്യമാണെന്ന് അവർ പറയുന്നു.

Viral31

"അവർ ക്യാബിനിൽ എല്ലാ ജോലികളും ചെയ്യുന്നത് ഞാൻ കണ്ടു, ഇന്ന് ഞാൻ അവർക്കൊപ്പമാണ്, ഈ കഴിഞ്ഞ ആറ് വർഷമായി, ഈ പിഎയിൽ അവർ സംസാരിക്കുന്നത് ഞാൻ കണ്ടു, ഇന്ന്, ഒടുവിൽ, ഞാൻ അവർക്കായി പ്രതിനിധീകരിച്ച് സംസാരിക്കുന്ന ദിവസം വന്നിരിക്കുന്നു. ഇന്ന് ഞാൻ അവരെ അഭിമാനത്തിലെത്തിച്ചു എന്ന് കരുതുന്നു," നബീറ പറയുന്നു. മകളുടെ കവിളിൽ ചുംബിക്കുന്നതിന് മുമ്പ് അമ്മ ആനന്ദാശ്രു പൊഴിക്കുന്നത് കാണാം.

യാത്രക്കാരുടെ കരഘോഷത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഇൻഡിഗോ ക്ലിപ്പ് ഷെയർ ചെയ്‌തത് അടിക്കുറിപ്പോടെയാണ്: "എപ്പോഴും എന്റെ പുറകിൽ ഭൂമിയിലും വായുവിലും ഉള്ളയാൾക്ക് മാതൃദിനാശംസകൾ." എന്നാണ് കുറിച്ചത്. വികാരഭരിതമായ അമ്മ- മകൾ നിമിഷം ഇപ്പോൾ 26,000-ത്തിലധികം ആളുകൾ കണ്ടു. . നിരവധി പേർ ഇരുവരുടെയും ഭാവിക്ക് ആശംസകൾ നേർന്നു. ഒരു ഉപയോക്താവ് എഴുതി, "ഹൃദയസ്പർശിയായ സ്നേഹം. മാതൃദിനാശംസകൾ. അത് എന്റെ ദിനമാക്കി."

വൈറൽ വീഡിയോ കാണാനായി ഈ ലിങ്കൽ ക്ലിക്ക് ചെയ്യുക..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+