Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടുകാർ തുടങ്ങി, വരനും വധുവും തല്ലോടുതല്ല്...വിവാഹപ്പന്തലിൽ കൂട്ടത്തല്ല്; വൈറലായി വീഡിയോ

വിവാഹത്തിൽ നിന്നും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് വിവാഹ ഫോട്ടോ, വിവാഹത്തിന് മുമ്പും ശേഷവും ഒക്കെ ഫോട്ടോ എടുക്കാറുണ്ട്. കല്യാണദിവസം ബന്ധുക്കൾക്കൊപ്പവും വിവാഹത്തിന് എത്തിയവർക്കൊപ്പവും ഒക്കെ ഫോട്ടോ പകർത്തി വരനും വധുവും ക്ഷീണിക്കാറുമുണ്ട്. എന്നാലും പ്രിയപ്പെട്ട ആ നിമിഷം പകർത്തി വെയ്ക്കാൻ എല്ലാവർക്കും ഇഷ്ടമാണ്.

എന്നാൽ ഈ ഫോട്ടോ എടുപ്പ് കാരണം ഒരു കല്യാണം തന്നെ കുളമായി. ഫോട്ടോ എടുക്കുന്നതിന്റെ പേരിൽ വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തല്ലായി. പിന്നീട് വരനും വധുവും തമ്മിലടിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആണ്. സംഭവം നടന്നത് ഉത്തർപ്രദേശിലാണ്. വരനും വധുവും പരസ്പരം മുടിപിടിച്ച് തള്ളുന്നതൊക്കെ വീഡിയോയിൽ കാണാം.

Marriage vrl311

വീഡിയോയിൽ, കുറച്ച് പുരുഷന്മാർ വരനെ കൂട്ടിക്കൊണ്ടുപോയി സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുന്നത് കാണാം, ചിലർ വഴക്ക് നിർത്താൻ ശ്രമിക്കുമ്പോൾ ഒരു സ്ത്രീ ഈ വഴക്കിനിടെ നിലവിളിക്കുന്നത് കേൾക്കാം. ന്യൂസ് 18 റിപ്പോർട്ട് പ്രകാരം ആഗ്രയിലെ ഷാഗഞ്ച് മേഖലയിലാണ് സംഭവം.

വരന്റെയും വധുവിന്റെയും കുടുംബാംഗങ്ങൾ ഫോട്ടോകൾ ക്ലിക്കുചെയ്യുന്നതിനും നൃത്തം ചെയ്യുന്നതിനുമായി തർക്കത്തിലേർപ്പെട്ടതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത് എന്നാണു റിപ്പോർട്ട്. ആദ്യം വാക്ക് തർക്കത്തിൽ ആരംഭിച്ച പ്രശ്നം കലാശിച്ചത് വിവാഹ വേദിയെ യുദ്ധക്കളമാക്കി മാറ്റിയായിരുന്നു . ഇരുകുടുംബങ്ങളും വഴക്കിട്ടതോടെ വിവാഹത്തിന് എത്തിയവർ ഈ ദൃശ്യം പകർത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+