'ഈ വഴക്ക് എങ്ങനെ അവസാനിക്കുമെന്ന് ഊഹിക്കാന്‍ പോലും കഴിയില്ല'; ഭാര്യയും ഭര്‍ത്താവും മുട്ടന്‍വഴക്ക്
സോഷ്യല്‍മീഡിയയില്‍ പല വീഡിയോകളും വൈറല്‍ ആവാറുണ്ട്. ഇപ്പോള്‍ ഒരു ഭാര്യയുേടയും ഭര്‍ത്താവിന്റെയും വഴക്കാണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ഗൗരവ് എന്നുപേരുള്ള വീഡിയോ ബ്ലോഗര്‍ ആണ് തന്റെ വീടിന്റെ അവസ്ഥ കാണിച്ചുകൊണ്ടുള്ള ഹോം ടൂര്‍ വീഡിയോ ചെയ്തത്. വീട് വൃത്തിയില്ലെന്നും ഭാര്യ വീട് വൃത്തിയാക്കുന്നില്ലെന്നുമൊക്കെയാണ് ഇദ്ദേഹം വീഡിയോയില്‍ പറയുന്നത്. ഇതോടെ സംഭവം മാറി....
വീടിലെ മുറികളും വലിച്ചുവാരിയിട്ട സാധനങ്ങളുമൊക്കെ കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ഇവരുടെ മകളും വീഡിയോയില്‍ ഉണ്ട്. ഭര്‍ത്താവിന്റെ കുറ്റപ്പെടുത്തല്‍ സഹിക്കാന്‍ വയ്യാതെ ഭാര്യ ഒടുവില്‍ തിരിച്ച് ദേഷ്യപ്പെടുകയാണ്. അങ്ങനെ തോന്നുന്നുവെങ്കില്‍ തന്നെ വിവാഹമോചനം ചെയ്യാന്‍ ഗൗരവിന് സ്വാതന്ത്രമുണ്ടെന്ന് ഇദ്ദേഹത്തിന്റെ ഭാര്യ ദേഷ്യത്തോടെ പറയുന്നു.

എന്നാല്‍ വിവാഹമോചനം എന്ന വാക്ക് കേട്ടയുടന്‍ ഇവരുടെ ഇളയ മകള്‍ പ്രശ്‌നത്തില്‍ ഇടപെടുന്നു. അച്ഛനും അമ്മയും വേര്‍പിരിയുമോ എന്ന് കുട്ടി ഭയക്കുന്നു വേര്‍പിരിയരുതെന്ന് കുട്ടി ഇവരോട് പറയുന്നുമുണ്ട്..ഈ വഴക്ക് ഒരിക്കലും തീരില്ല എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ അവിടെ വന്‍ ട്വിസ്റ്റ് ഉണ്ട്.

ഗൗരവ് യഥാര്‍ത്ഥത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന വ്യക്തിയാണ് Divorce എന്ന വാക്ക് എങ്ങനെയാണ് പറയേണ്ടതെന്ന് പഠിപ്പിക്കാന്‍ വേണ്ടിയാണ് ഈ നാടകമൊക്കെ നടത്തിയത്. എന്തായാലും വീഡിയോയിലെ ക്യാപ്ഷനിൽ പറഞ്ഞതു പോലെ തന്നെയായിരുന്നു സംഭവങ്ങൾ നടന്നത്. ഗൗരവ് വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ ഇങ്ങനെ ആയിരുന്നു...

"ഈ വീഡിയോ എങ്ങനെ അവസാനിക്കുമെന്ന് നിങ്ങൾക്ക് ഒരിക്കലും ഊഹിക്കാൻ കഴിയില്ല" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ വിവരിക്കുന്നതിൽ അദ്ദേഹം ശരിക്കും കൃത്യമാണ്. പോസ്റ്റ് ചെയ്ത നിമിഷം തന്നെ ഇത് വൈറലാവുകയും ഇതുവരെ 3 ലക്ഷം വ്യൂസ് നേടുകയും ചെയ്തു.

വീഡിയോ ഓൺലൈനിൽ നെറ്റിസൺമാരിൽ നിന്ന് നിരവധി പ്രതികരണങ്ങൾക്ക് കാരണമായി. അവസാനത്തിലേക്കുള്ള 'അബ്ബാസ്-മസ്താൻ' ട്വിസ്റ്റ് തീർത്തും പ്രവചനാതീതമാണെന്ന് പലരും കരുതുകയും തങ്ങൾക്ക് എങ്ങനെ തോന്നുന്നുവെന്ന് കാണിക്കാൻ മെമ്മുകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications