Viral Video: 'കൈ താഴ്‌ത്തെടാ...'; ബാങ്കോക്കില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ കൂട്ടത്തല്ല്
ഭൂമിയിൽ വെച്ച് മാത്രമല്ല ഇപ്പോൾ ആകാശത്തു വെച്ചും തല്ലാണ്. ലക്ഷ്യസ്ഥാനത്ത് കുറച്ചുകൂടി വേഗത്തിൽ എത്തട്ടേ എന്നു കരുതിയാണ് ആളുകൾ വിമാനം തിരഞ്ഞെടുക്കുന്നത്. വിമാനത്തിൽ കയറുക എന്നു പറയുന്നതേ ചിലർക്ക് നെഞ്ചിടിപ്പ് ഉണ്ടാക്കുന്ന പരിപാടിയാണ്. അപ്പോൾ ആ വിമാനത്തിൽ വെച്ച് യാത്രക്കാർ തമ്മിൽ തല്ലുണ്ടാക്കിയാലോ? എന്തായിരിക്കും അവസ്ഥ.
ഇപ്പോൾ അത്തരത്തിൽ ഒരു തല്ലിന്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുന്നത്. രണ്ട് യാത്രക്കാർ തമ്മിലാണ് തല്ല്. പിന്നീടത് കൂട്ടത്തല്ലാവുന്നു. സംഭവം എന്താണെന്ന് വിശദമായി തന്നെ അറിയാം....

തല്ല് എന്നൊക്കെ പറഞ്ഞാൽ അത്യവശ്യം ഒരു തല്ലുമാല തന്നെയാണ് വിമാനത്തിൽ നടന്നത്,വിമാനത്തിൽ ആയതുകൊണ്ടുതന്നെ സംഭവം ഗുരുതരമായിരുന്നു. സംഭവത്തിന്റെ വീഡിയോയിൽ, ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പുരുഷന്മാർ പരസ്പരം വഴക്കിടുന്നത് കാണാം. പുരുഷന്മാരിൽ ഒരാൾ മറ്റൊരാളോട് "ഹാത്ത് നീച്ചേ കർ" എന്ന് പറയുന്നത് കേൾക്കാം, "കൈ താഴ്ത്തുക" എന്നാണ്. സഹയാത്രികരും ക്യാബിൻ ക്രൂവും നോക്കുമ്പോൾ, വഴക്ക് പെട്ടെന്ന് ശാരീരികമായി മാറുന്നു. രണ്ടും പേരും തമ്മിൽ അടിപിടിയായി. പിന്നീടത് കൂട്ടത്തല്ലായി.

വഴക്കിനിടെ ഒരാൾ തന്റെ കണ്ണട അഴിച്ചുമാറ്റുന്നത് കാണുകയും മറ്റൊരാളെ അടിക്കാൻ തുടങ്ങുകയും ചെയ്യുന്നു, അയാളുടെ സുഹൃത്തുക്കളും വഴക്കിൽ ചേരുന്നു. മറ്റേയാൾ തിരിച്ചടിക്കുന്നില്ല, മാത്രമല്ല പ്രഹരങ്ങളെ മറയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് ഇരുവരെയും വേർപെടുത്തുന്നതിൽ വിജയിക്കുന്നതിനുമുമ്പ്, സഹയാത്രികരും ഫ്ലൈറ്റ് അറ്റൻഡന്റുമാരും അവരോട് വഴക്ക് നിർത്തി ശാന്തരാകാൻ പറയുന്നുണ്ട്.

ഇതാദ്യമായല്ല വിമാനത്തിൽ നിന്ന് ഇത്തരം വാർത്തകൾ പുറത്തുവരുന്നത്. വിമാനത്തിലെ ജീവനക്കാരിയും യാത്രക്കാരനും തമ്മിൽ പൂര വഴക്ക് നടന്നിരുന്നു. യാത്രക്കാരന്റെ പെരുമാറ്റത്തിൽ സഹികെട്ട ജീവനക്കാരി ഞാൻ നിങ്ങളുടെ വേലക്കാരിയല്ല എന്നു പറയുന്നുണ്ട്. യാത്രക്കാരൻ ഇവരെ വഴക്ക് പറഞ്ഞ് കരയിക്കുകയും ചെയ്തിരുന്നു. ഇൻഡിഗോ വിമാനത്തിൽ ആയിരുന്നു സംഭവം.

ഇതിന് മുമ്പ് വിമാനത്തിൽ നിന്ന് ഒരു യുവാവ് ബഹളം വെയ്ക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. അന്ന് രണ്ട് പേർ തമ്മിലായിരുന്നു വഴക്ക്.
വളരെ സുരക്ഷിതത്വം പാലിച്ച് പോകേണ്ടടവിമാനത്തിൽ പോലും ഇത്തരത്തിൽ പെരുമാറുന്നവർക്കെതിരെ നേരത്തെ തന്നെ വിമർശനം വന്നിരുന്നു. ഇത്തരക്കാരെ ഇനി വിമാനത്തിൽ കേറ്റരുതെന്നായിരുന്നു സോഷ്യൽമീഡിയയിൽ വന്ന അഭിപ്രയാങ്ങൾ...












Click it and Unblock the Notifications