മകൾ ടെറസ്സിലിരുന്ന് കാമുകനോട് സംസാരം; കലിപ്പ് വന്ന അമ്മ ചെരുപ്പൂരി കാമുകനെ അടിച്ചു; വീഡിയോ വൈറൽ
പ്രണയം ആവുമ്പോൾ തന്നെ കാമുകനെ ഇടയ്ക്ക് കാണാൻ അല്ലെങ്കിൽ കാമുകിയെ ഇടയ്ക്ക് കാണാൻ തോന്നും

ഇപ്പോൾ സോഷ്യൽമീഡിയയിൽ ഒരു വീഡിയോ വലിയ രീതിയിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. സംംഭവം പ്രണയം വളറെ നല്ല കാര്യമൊക്കെ തന്നെയാണ് പ്രത്യേകിച്ച് ചെറുപ്പക്കാരുടെ പ്രണയം ആവുമ്പോൾ തന്നെ കാമുകനെ ഇടയ്ക്ക് കാണാൻ അല്ലെങ്കിൽ കാമുകിയെ ഇടയ്ക്ക് കാണാൻ തോന്നും.
ഫോണിലെ സംസാരവും ചാറ്റും ഒന്നു പോരാതെ വരുമ്പോൾ ഒന്ന് കണ്ടുവന്നാലോ എന്നൊക്കെ തോന്നും. അതിൽ തെറ്റ് പറയാൻ പറ്റില്ല..എന്നാൽ മകളെ കാണാൻ വന്ന കാമുകനോട് അവരുടെ മാതാപിതാക്കൾ എങ്ങനെയാണ് പ്രതികരിക്കുക എന്നൊന്നും പറയാൻ പറ്റില്ല... ഈ വീഡിയോയിൽ ഉള്ളത് അത്തരം ഒരു സംഭവം തന്നെയാണ്... കാമുകിയെ കാണാൻ പോയ കാമുകനെ കാമുകിയുടെ അമ്മ കയ്യോടെ പിടിച്ചു..പിന്നെ എന്താണ് അവിടെ നടന്നതെന്നോ..
52 ദശലക്ഷത്തിൽ ഒരാൾക്ക് ലഭിക്കുന്ന ഭാഗ്യം...ഈ ദമ്പതികൾക്ക് ഇത് വൻ സർപ്രൈസ്
കാമുകനുമായി വീടിന്റെ ടെറസിൽ ഇരുന്ന് പെൺകുട്ടികൾ. അവിടേക്ക് അമ്മ വരുമെന്ന് പെൺകുട്ടി കരുതിക്കാണില്ല. അങ്ങനെ പ്രണയിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെയാണ് അമ്മ അവിടേക്ക് വന്നത്.. പെട്ടെന്ന് രംഗത്തേക്ക് അമ്മ വന്നപ്പോൾ അവർക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. ഇതോടെ അമ്മ യുവാവിനെ തല്ലാൻ തുടങ്ങി. കാലിലെ ചെരുപ്പെടുത്ത് അടിതുടങ്ങിയതോടെ യുവാവ് ഓടിപ്പോയി.
ഇതൊക്കെ കഴിഞ്ഞിട്ടും അമ്മയ്ക്ക് ദേഷ്യം തീർന്നില്ല മകൾക്കിട്ടും കൊടുത്തു. 3.75 ലക്ഷം ആളുകൾ ഈ വീഡിയോ കണ്ടു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. പലരും തങ്ങളുടെ പഴയ കാലം ഓർത്തുപോയി എന്നാണ് പറയുന്നത്. "ഇത് അക്ഷരാർത്ഥത്തിൽ ഭയാനകമാണ്... പരസ്പര സമ്മതത്തോടെ ഇഷ്ടപ്പെടുന്ന നിങ്ങളുടെ കുട്ടികളെ തല്ലുന്നതിൽ നിന്ന് നല്ലതൊന്നും വരുന്നില്ല." ഒരാൾ കമന്റിട്ടു. "ഇത് യഥാർത്ഥത്തിൽ കാണുന്നത് വളരെ അസ്വസ്ഥമാക്കുകയും ഭയാനകമായ ഓർമ്മകൾ തിരികെ കൊണ്ടുവരികയും ചെയ്യുന്നു...കാണുമ്പോൾ ചിലപ്പോൾ ചിരി വരാം. പക്ഷേ ഇതുണ്ടാക്കുന്ന പ്രശ്നങ്ങളിൽ നിന്നും പുറത്തുവരാൻ അത്ര എളുപ്പമല്ല, മറ്റാെരാൾ പറഞ്ഞു. ഒരുപക്ഷം ഇത് കുട്ടികളുടെ പ്രായത്തിന്റെ ചില തമാശയായി കണ്ടാൽ മതിയെന്നു പറയുമ്പോൾ, ചിലർ അമ്മയെ പിന്തുണയ്ക്കുന്നു. പ്രണയം ഒക്കെ നല്ലതാണ് പക്ഷേ, പ്രണയത്തെ അതിന്റെതായ മാര്യാദയിൽ കാണണമെന്നാണ് ചിലർ പറയുന്നത്.












Click it and Unblock the Notifications