മെട്രോയിൽ മതിമറന്ന് ചുംബിച്ച് യുവതിയും യുവാവും; വൈറലായി വീഡിയോ, കൊലപാതകമല്ലല്ലോ എന്ന് സോഷ്യൽമീഡിയ
സോഷ്യൽമീഡിയയിൽ പല വീഡിയോകളും ഫോട്ടോകളുമൊക്കെ വൈറൽ ആവാറുണ്ട്. ചിലതൊക്കെ കണ്ട് ഞെട്ടിത്തരിച്ച് നമ്മൾ ഇരിക്കാറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു ചിത്രമാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഡൽഹി മെട്രോയ്ക്കുള്ളിൽ ആണ് ഈ സംഭവം നടന്നത്.
ഒരു യുവാവും യുവതിയും ചുംബിക്കുന്നതാണ് ചിത്രത്തിൽ ഉള്ളത്. ജൂൺ 17 നാണ് ഹുഡ സിറ്റി സെന്ററിലേക്ക് പോകുകയായിരുന്ന മെട്രോയിലാണ് സംഭവം. ഇതിന് മുൻപും കാമുകീകാമുകന്മാർ മെട്രോയ്ക്കകത്ത് നിന്ന് അടുത്ത് ഇടപെഴുകുന്ന നിരവധി വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. അന്നൊക്കെ വിമർശനങ്ങളാണ് ഉയർന്നുവന്നതെങ്കിൽ ഇത്തവണ അങ്ങനെയല്ല. വളരെ സാധാരണ സംഭവമായിട്ടാണ് ആളുകൾ ഇതിനെ കാണുന്നത്.

PC: TWITTER
ആളുകൾ മെട്രോയിൽ വെച്ച് ഒരാളെ കൊല്ലുന്നത് കണ്ടാൽ അത് അവരെ ബാധിക്കുന്ന കാര്യമല്ലെന്ന് പറഞ്ഞ് ഇടപെടില്ല. എന്നാൽ മനുഷ്യന്മാർ പരസ്പരം ചുംബിക്കുന്നത് കണ്ടാൽ അവർക്കത് കണ്ണിൽപിടിക്കില്ല, ഒരാൾ കുറിച്ചു.
നിങ്ങൾ ഇനിയും ചുംബിക്കുക ആഴത്തിൽ, വളറെ മനോഹരമായി തന്നെ ചുംബിക്കുക മറ്റൊരാൾ പറഞ്ഞു. അതേസമയം, ചിത്രത്തോട് ഡൽഹി മെട്രോയും പ്രതികരിച്ചു. "ഹായ്. എന്തെങ്കിലും അസൗകര്യം ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു.ഹുഡ സിറ്റി സെന്ററിൽ പരിശോധിച്ചു, എന്നാൽ അത്തരം യാത്രക്കാരെ കണ്ടെത്തിയില്ല, എന്നാണ് ഡൽഹി മെട്രോ പറഞ്ഞത്.












Click it and Unblock the Notifications