കള്ളും കുടിച്ച് കാളപ്പുറത്ത് സവാരി, സോഷ്യൽമീഡിയയിൽ വൈറൽ ആയതോടെ യുവാവിന് എട്ടിന്റെ പണി!
മദ്യ ലഹരിയിൽ കാളപ്പുറത്ത് കയറി ഉത്തരാഖണ്ഡിലെ പൊതുനിരത്തിലൂടെ സവാരി നടത്തിയ യുവാവിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നു. ഋഷികേശിലെ തപോവൻ പ്രദേശത്തെ ഒരു തെരുവിലൂടെയാണ് യുവാവ് കാളപ്പുറത്ത് കയറി സവാരി നടത്തുന്നത്.സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ക്ലിപ്പിൽ, യുവാവ് ഒരു കുതിരയെപ്പോലെ കാളയെ സവാരി ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്. സംഭവം വൈറൽ ആയതോടെ നിരവധിപേരാണ് ഇതിൽ പ്രതികരിച്ചത്.
ഇത് വൈറൽ ആകാൻ വേണ്ടി മനപ്പൂർവ്വം എടുത്ത വീഡിയോ ആണെന്നാണ് നിഗമനം. മിക്ക കടകളും അടഞ്ഞുകിടക്കുക്കയായിരുന്നു. അതിനാൽ അർദ്ധരാത്രി കഴിഞ്ഞാണ് വീഡിയോ എടുത്തതെന്നാണ് തോന്നുന്നത്. മാത്രമല്ല, ആകെ കുറച്ച് ആളുകളെ മാത്രമേ വീഡിയോയിൽ ഉള്ളൂ. മനുഷ്യന്റെ വിചിത്രമായ പ്രവൃത്തി കണ്ടവർ ഞെട്ടിപ്പോയി. നിരവധി പേരാണ് സോഷ്യൽമീഡിയയിലെ വീഡിയോയ്ക്ക് അടിയിൽ കമന്റ് ഇട്ടിരിക്കുന്നത്.

ഇതിനിടെയാണ് വീഡിയോ ഉത്തരാഖണ്ഡ് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നാണ് പോലീസ്
അറിയിച്ചത്. "മെയ് 5 ന് രാത്രി വൈകി ഋഷികേശിലെ തപോവനത്തിൽ മദ്യപിച്ച് ഒരു യുവാവ് കാളയുടെ പുറത്ത് കയറുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ശ്രദ്ധയിൽപ്പെട്ടു, യുവാക്കൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. ഭാവിയിൽ മൃഗങ്ങളോട് ഈ രീതിയിൽ മോശമായി പെരുമാറരുതെന്ന് യുവാക്കൾക്ക് മുന്നറിയിപ്പ് നൽകി. അധികൃതർ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും കുറിക്കുകയും ചെയ്തു. ,
യുവാവിനെതിരെ പോലീസിന്റെ പെട്ടെന്നുള്ള നടപടിയെ പലരും അഭിനന്ദിച്ചു. വീഡിയോയിലെ യുവാവിന്റെ പ്രവൃത്തി കണ്ട് വിശ്വസിക്കാനാവുന്നില്ലെന്നാണ് ഒരുവിഭാഗം പറയുന്നത്., കമന്റിലൂടെ നിരവധിപേര് യുവാവിനെ രൂക്ഷമായി വിമർശിച്ചു. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ ഒരു തെറ്റും കാണാത്ത മറ്റുചിലരും ഉണ്ടായിരുന്നു. ഈ സംഭവത്തെ ജെല്ലിക്കെട്ടുമായി അവർ താരതമ്യം ചെയ്തു, ആ മനുഷ്യൻ ഒരു നിയമ നടപടിക്കും അർഹനല്ലെന്നാണ് ഇവർ പറയുന്നത്. സോഷ്യൽ മീഡിയയിൽ 5,000-ത്തിലധികം കാഴ്ചക്കാരാണ് വീഡിയോ നേടിയത്.
Hair care: മുടിയുടെ അറ്റം വരണ്ട് പൊട്ടുന്നോ? ഈ രണ്ട് കാര്യങ്ങൾ ചെയ്യൂ.. ഫലം ഉറപ്പ്
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications