കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹത്രസ് പെണ്‍കുട്ടിയുടെ വീഡിയോ ട്വീറ്റ് ചെയ്ത് ബിജെപി ഐടിസെല്‍ മേധാവി; പിന്തുണച്ച് പ്രീതി ഗാന്ധി

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. ട്വീറ്ററിലാണ് വീഡിയോ പങ്കുവെച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി വെക്കുകയാണ്. ഹത്രസില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കൂട്ടി അജ്ഞതനുമായി സംസാരിക്കുന്നതാണ് വീഡിയോ. തനിക്ക് നേരെയുണ്ടായ അതിക്രമത്തെ ചെറുക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ അവര്‍ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രിച്ചെന്നും വീഡിയോയില്‍ പറയുന്നുണ്ട്. അമിത് മാളവ്യ വീഡിയോ പങ്കുവെച്ചത് ഐപിസിയുടെ ലംഘനമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.

അമിത് മാളവ്യയുടെ ട്വീറ്റ്

അമിത് മാളവ്യയുടെ ട്വീറ്റ്

'എഎംയുവിന് പുറത്തുള്ള ഒരു റിപ്പോര്‍ട്ടറുമായി ഹത്രാസില്‍ ബലാത്സംഗത്തിനിരയായ ഒരു പെണ്‍കുട്ടി നടത്തുന്ന സംഭാഷണമാണിത്. തന്റെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള ശ്രമമുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നു. ആര്‍ക്കും ക്രൂരതയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല. എന്നാല്‍ അതിനെ വിവരിക്കുന്നതും കുറ്റകൃത്യത്തിന്റെ ഗ്രാവിറ്റി കൂട്ടുന്നതും മറ്റൊരു കുറ്റകൃത്യമാണ്.' എന്നായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്.

നിയമലംഘനമാകില്ലെന്ന് പ്രീതി

നിയമലംഘനമാകില്ലെന്ന് പ്രീതി

വീഡിയോയിലൂടെ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ അമിത് മാളവ്യ ഐപിസിയുടെ ലംഘനമാണ് നടത്തിയതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. എന്നാല്‍ അമിത് മാളവ്യയെ പിന്തുണച്ച് ബിജെപി നേതാവ് പ്രീതി ഗാന്ധി രംഗത്തെത്തി. ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് തെളിഞ്ഞതിനാല്‍ മാളവ്യയുടേത് നിയമലംഘനമാകില്ലെന്ന് പ്രീതി ഗാന്ധി അഭിപ്രായപ്പെട്ടു.

മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടി

മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടി

ഇരയുടെ വീഡിയോ പോസ്റ്റ് ചെയ്യുന്നതിലൂടെ ഏത് നിയമമാണ് ലംഘിക്കപ്പെട്ടതെന്ന് നിങ്ങള്‍ക്ക് സ്ഥാപിക്കാന്‍ കഴിയുമോ? അവള്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ഒരു വീഡിയോയില്‍ പോലും സൂചിപ്പിക്കുന്നില്ല. അതെല്ലാം മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടികളാണ്. നിയമമാണോ നമ്മളെ ഭരിക്കുന്നത് അല്ലെങ്കില്‍ ആരുടെയെങ്കിലും സൃഷ്ടികളോ? എന്നായിരുന്നു പ്രീതി ഗാന്ധിയുടെ ട്വീറ്റ്.

സമാന സംഭവങ്ങളില്‍

സമാന സംഭവങ്ങളില്‍

അമിത് മാളവ്യയുടെ ട്വീറ്റ് ഇന്ത്യന്‍ പീനല്‍ കോഡിന്റെ 228 എ (1)യുടെ ലംഘനമാണിതെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കി. നേരത്തേയും സമാന സംഭവങ്ങളില്‍ ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന് സുപ്രീംകോടതി നിരവധി തവണ പറഞ്ഞിട്ടുണ്ടെന്ന് അഡ്വ: അപര്‍ണ ബട്ട് ദ പ്രിന്റിനോട് പ്രതികരിച്ചു. നേരത്തെ ഇത് 2018 ല്‍ നിപുന്‍ സക്‌സ്‌നേ കേസിലായിരുന്നു കോടതി താക്കീത്് നല്‍കിയത്.

Recommended Video

cmsvideo
UP police threatened hathras girl's family
 144 പ്രഖ്യാപിച്ചു

144 പ്രഖ്യാപിച്ചു

സെപ്തംബര്‍ 29 നായിരുന്നു ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. നട്ടെല്ല് ഒടിഞ്ഞ് നാവ് അറുത്ത നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കൂടുംബാംഗങ്ങളുടെ അനുമതിയില്ലാതെ ഉത്തര്‍പ്രദേശ് പൊലീസ് തന്നെ കത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഉത്തര്‍പ്രദേശിലും ദില്ലിയിലും അടക്കം രാജ്യത്താകമാനം പ്രതിഷേധം ശക്തമാവുകയാണ്. പിന്നാലെ ഹത്രാസില്‍ യുപി സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചു.

 ബാരിക്കേഡുകള്‍ എടുത്ത് മാറ്റി പ്രവര്‍ത്തകര്‍;വാഹനത്തിന് മുകളില്‍ കയറി രാഹുല്‍,5 പേര്‍ ഹത്രാസിലേക്ക് ബാരിക്കേഡുകള്‍ എടുത്ത് മാറ്റി പ്രവര്‍ത്തകര്‍;വാഹനത്തിന് മുകളില്‍ കയറി രാഹുല്‍,5 പേര്‍ ഹത്രാസിലേക്ക്

ചെന്നിത്തല ലംഘിച്ച അതേ പ്രോട്ടോകോളിന്റെ പേരിലല്ലേ ജലീലിന്റെ രാജിആവശ്യപ്പെട്ടത്: കോടിയേരിചെന്നിത്തല ലംഘിച്ച അതേ പ്രോട്ടോകോളിന്റെ പേരിലല്ലേ ജലീലിന്റെ രാജിആവശ്യപ്പെട്ടത്: കോടിയേരി

English summary
A Video Of Hathras victim Shared By BJP IT Cell chief Amit Malviya leads to controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X