Viral Video:വിവാഹ വേദിയിലേക്ക് പോകുംവഴി വധുവും സഹോദരിമാരും ലിഫ്റ്റില്‍ കുടുങ്ങി; പിന്നീട് സംഭവിച്ചത്
വിവാഹം സന്തോഷിക്കാനും ആഘോഷിക്കാനും ഉള്ള ഒരു ദിവസമാണെങ്കിലും കാര്യങ്ങൾ എല്ലാം നല്ലരീതിയിൽ അവസാനിക്കും വരെ ആകെയൊരു ആശങ്ക തന്നെയായിരിക്കും. വധുവിനും വരനും മാത്രമല്ല ഇവരുടെ ബന്ധുക്കൾക്കും ഇതേ വെപ്രാളം ഉണ്ടാവു. കാരണം ദിവസങ്ങൾ നീണ്ടുനിന്ന ഒരു ഓട്ടപ്പാച്ചലിന്റെ അവസാന ദിവസമാണ് വിവാഹം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വിവാഹദിവസം വല്ലാത്തൊരു ടെൻഷനും പേടിയുമൊക്കെ ഉണ്ടാവും.
പ്രത്യേകിച്ച് വധുവിനായിരിക്കും ചങ്കിടിപ്പ് കൂടുതൽ. വിവാഹത്തിന്റെ ടെൻഷനും മേക്കപ്പൊക്കെ ഇട്ട് അണിഞ്ഞൊരുങ്ങിനിൽക്കുന്ന ബുദ്ധിമുട്ടും, ആകെക്കൂടി ശ്വാസംമുട്ടുന്ന അവസ്ഥയായിരിക്കും. അങ്ങനെയൊരു അവസ്ഥയിൽ ലിഫ്റ്റിൽ കുടുങ്ങുക കൂടി ചെയ്താൽ എന്തായിരിക്കും സംഭവിക്കുക. അതെ, വിവാഹദിവസം അപ്രതീക്ഷതമായി വധു ലിഫ്റ്റിനുള്ളിൽ പെട്ടുപോയി. വധുവും വധുവിന്റെ കൂടെയുണ്ടായിരുന്ന ബന്ധുക്കളുമാണ് ലിഫ്റ്റിൽ പെട്ടുപോയത്. ഒരു നിമിഷം എല്ലാവരും പകച്ചുനിന്നുപോയെങ്കിലും പെട്ടെന്ന് ഇവരെ ലിഫ്റ്റിനകത്ത് നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയിയിൽ വൈറലാണ്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം വധുവും വധുവിന്റെ മൂന്ന് സഹോദരിമാരും രണ്ട് കുട്ടികളുമാണ് ലിഫ്റ്റിൽ ഉണ്ടായിരുന്നത്. താഴത്തെ നിലയിൽ നിന്ന് ഒന്നാം നിലയിലേക്ക് പോകാനായിരുന്നു ഇവർ ലിഫ്റ്റിൽ കയറിയത്. എന്നാൽ ബട്ടൺ അമർത്തിയതിനെത്തുടർന്ന് ലിഫ്റ്റ് ഒന്നാം നിലയിലെത്താതെ ഇടയിൽ വെച്ച് നിന്നുപോവുകയായിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന ബന്ധുക്കൾ വധുവിനെയും മറ്റും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മീരാ ഭയന്ദർ മുനിസിപ്പൽ കോർപ്പറേഷൻ (എംബിഎംസി) അഗ്നിശമന സേന എത്തിയാണ് വധുവിനേയും മറ്റുള്ളവരേയും രക്ഷിച്ചത്. അഗ്‌നിശമന സേനാംഗങ്ങൾക്ക് ലിഫ്റ്റ് ഒന്നാം നിലയിലെത്തിച്ചതിന് ശേഷം അകത്ത് കുടുങ്ങിയവരെയെല്ലാം രക്ഷപ്പെടുത്തുകയായിരുന്നു. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. വധുവിന്റെ അവസ്ഥയെക്കുറിച്ചാണ് എല്ലാവരും പറയുന്നത്.
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications