ഈ നാട്ടിലെ ഭൂരിഭാഗം വീട്ടിലും ഐഎഎസ് ഓഫീസർമാർ; ഐപിഎസും ഉണ്ട്; അത്ഭുതമായി മാറിയ ഗ്രാമം
സ്കൂളിൽ പഠിക്കുമ്പോൾ ആരാകണം എന്ന് ചോദ്യത്തിന് എനിക്ക് കളക്ടടർ ആവണം എന്ന് പറയുന്ന കുട്ടികളെ കണ്ടിട്ടില്ലേ... ഒരുപക്ഷേ കളക്ടർ എന്ന് പറഞ്ഞാൽ ആരാണ്, എന്ത് ജോലി ആണ് എന്നൊന്നും അറിഞ്ഞിട്ടൊന്നും ആയിരിക്കില്ല അവർ അങ്ങനെ പറയുന്നത്. എല്ലാവരും ബഹുമാനത്തോടെ നോക്കിക്കാണുന്ന ജോലി എന്ന നിലയ്ക്കാണ് അങ്ങനെ കുട്ടികൾ പറയുന്നത്.
എന്നാൽ കുറച്ച് കൂടി വലിയ ക്ലാസിൽ എത്തുമ്പോൾ എന്താണ് ഐഎഎസ് എന്നും ആ പദിവിക്ക് സമൂഹത്തിൽ കിട്ടുന്ന ബഹുമാനം എന്താണെന്നുമൊക്കെ മനസ്സിലായിത്തുടങ്ങും. ചിലരെങ്കിലും ആ മൂന്നക്ഷരം സ്വന്തമാക്കാൻ പരിശ്രമിക്കും..ചിലർ ലക്ഷ്യത്തിലെത്തും ചിലർ വീണ്ടും വീണ്ടും അവരുടെ ശ്രമം തുടരും.

ലോകത്തിലെ തന്നെ ഏറ്റവും കഠിനവമായ പരീക്ഷകളിൽ ഒന്നാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) നടത്തുന്ന സിവിൽ സർവീസസ് പരീക്ഷ. ആയിരത്തിൽ താഴെ മാത്രം വരുന്ന ഒഴിവിലേക്ക് അപേക്ഷിക്കുന്നത് ലക്ഷക്കണക്കിന് ആളുകളാണ്. അതിൽ അന്തിമ പട്ടികയിൽ എത്തുന്ന ആളുകൾ വളരെ കുറവായിരിക്കും.
എന്നാൽ ഇനി പറയാൻ പോകുന്നത് ഐഎഎസുകാരുടെ ഒരു ഗ്രാമത്തെക്കുറിച്ചാണ്.. ഉത്തർ പ്രദേശിലെ, മധോപട്ടി. ജൗൻപൂർ ജില്ലയിലെ ഈ ഗ്രാമത്തിൽ 75 വീടുകളാണ് ഉള്ളത്. ഭൂരിഭാഗം വീടുകളിലും ഒരു ഐഎഎസ് നേടിയ വ്യക്തിയോ അല്ലെങ്കിൽ പിസിഎസ് കേഡറോ ഉണ്ട് എന്നാണ് പറയുന്നത്.
75 വീടാണ് ഉള്ളതെങ്കിൽ 50 ലധികം ഉദ്യോഗസ്ഥർ ഇവിടെയുണ്ട്. നാട്ടിൽ ഉള്ളവർ മാത്രമല്ല ഇവിടേക്ക് വിവാഹം ചെയ്ത് വരുന്നവരും ഇതിൽപ്പെടുന്നു. ഒരേ വീട്ടിൽ തന്നെ 4 സഹോദരങ്ങളും ഐഎഎസുകാരാണ് എന്ന പ്രത്യേകതയും മധോപട്ടി ഗ്രാമത്തിന് ഉണ്ട്.
മുസ്തഫ ഹുസൈൻ ആണ് ഈ ഗ്രാമത്തിൽ നിന്നുള്ള ആദ്യത്തെ സിവിൽ സർവീസ് ഓഫീസർ എന്നാണ് പറയപ്പെടുന്നത്.
പ്രശസ്ത കവി വാമിക് ജൗൻപുരിയുടെ പിതാവാണ് അദ്ദേഹം. 1952 -ൽ ഇന്ദു പ്രകാശ് ഐഎഎസ് ഓഫീസർ ആയി. പിന്നീട് ഐഎഎസ് ഓഫീസറുടെ നിരതന്നെയായി.
മറ്റുള്ളവർ ആശ്ചര്യത്തോടെയാണ് ഈ ഗ്രാമത്തെ കാണുന്ന്. തൊട്ടടുത്ത് തന്നെ എത്ര സിവിൽ സർവീസുകാർ. സിവിൽ സർവീസിൽ മാത്രമല്ല
ഈ ഗ്രാമത്തിൽ നിന്നുള്ള യുവാക്കൾ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ), ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ എന്നിവിടങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications