കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതിമതിലുകള്‍ മോദിക്കുമുന്നില്‍ വഴിമാറി

  • By Aswathi
Google Oneindia Malayalam News

ദില്ലി: ദേശീയ രാഷ്ട്രീയചരിത്രത്തിന്റെ സമവാക്യങ്ങള്‍ പാടെവെട്ടിതിരുത്തി, വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍ ഡി എയുടെ നായകനും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോദി ബി ജെ പിയ്ക്ക് മികച്ച വിജയം നേടിക്കൊടുത്തു

ജാതിയുടെ വേര്‍തിരിവുകള്‍ മറികടന്നുള്ള വിജയനമാണിതെന്നാണ് ഉത്തരപ്രദേശിലെയും ബീഹാറിലെയും ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചിരിക്കുന്ന വന്‍ ഭൂരിപക്ഷവും വോട്ട് ശതമാനവും തെളിയിക്കുന്നത്.

Modi

ജാതി വോട്ടുകള്‍ മാത്രം പിന്‍ബലമാക്കിയിരുന്ന സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, ജനത ദള്‍ യു, രാഷ്ട്രീയ ജനത ദള്‍ തുടങ്ങിയ കക്ഷികളൊക്കെ അടിപതറി വീണ കാഴ്ചയാണ് കണ്ടത്.

ബീഹാറില്‍ ബി ജെ പിയോടൊപ്പം നിന്ന റാം വിലാസ് പസ്വന്റെ ലോക്ജന ശക്തിപാര്‍ട്ടി മികച്ച പ്രകടനം കാഴ്ച വച്ചു. നാല്‍പത് മണ്ഡലങ്ങളില്‍ മത്സരിച്ച ബീഹാറില്‍ 22 സീറ്റും ബി ജെ പി നേടി. ഏറ്റവും ജനസംഖ്യയുള്ള ഉത്തരപ്രദേശിലെ വിജയമാകട്ടെ മോദി നടത്തിയ കണക്കൂകൂട്ടലുകളുടെയും അമിത്ഷായുടെ നടത്തിപ്പിന്റെയും ഫലമായിരുന്നു.

80 മണ്ഡലങ്ങളിലാണ് ഉത്തരപ്രദേശില്‍ തിരഞ്ഞെടുപ്പ് നടന്നത്. അതില്‍ 71 സീറ്റും ബീ ജെ പി നേടി. ഇവിടെ ജാതി വോട്ടാക്കാന്‍ ശ്രമിച്ച സമാജ് വാദി പാര്‍ട്ടിയ്ക്ക് ലഭിച്ചത് വെറും അഞ്ച് സീറ്റുകള്‍ മാത്രമാണ്. ബി എസ് പിയ്ക്കാകട്ടെ ഒരു സീറ്റുപോലും ലഭിച്ചതുമില്ല. ഐ എന്‍ സിയും അപ്‌ന ദളുമാണ് മിച്ചമുണ്ടായിരുന് നല് സീറ്റ് രണ്ടായി പങ്കിട്ടത്.

കോണ്‍ഗ്രസ് അല്ലാത്ത മറ്റൊരു രാഷ്ട്രീയപാര്‍ട്ടി കേന്ദ്രത്തില്‍ ഒറ്റയ്ക്ക് അധികാരത്തില്‍ വരുന്നതാണ് ബി ജെ പിയുടെ ചരിത്രപരമായ മറ്റൊരു നേട്ടം. 1984 ല്‍ 145 സീറ്റില്‍ വിജയ്ച്ച രാജീവ് ഗാന്ധി സര്‍ക്കാറിന് ശേഷം ഒരു പാര്‍ട്ടിയും ദേശീയചരിത്രത്തില്‍ ഒറ്റയ്ക്ക് അധികാരത്തില്‍ കയറയിട്ടില്ല.

English summary
It is certain that voters in Uttar Pradesh, Bihar and Haryana have rejected caste-based politics and voted for good governanc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X