കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തിന് അച്ഛനും ചേട്ടന്‍മാരും എത്തിയത് വിലങ്ങണിഞ്ഞ്, പോലീസ് അകമ്പടിയോടെ പെണ്‍കുട്ടിക്ക് വിവാഹം!!

ക്ഷണിക്കപ്പെടാത്ത അതിഥികളായി പോലീസുകാരും ഒപ്പമുണ്ടായിരുന്നു

  • By Anoopa
Google Oneindia Malayalam News

വിജയപുര: ഇത് സിനിമാക്കഥയല്ല, സിനിമാക്കഥയെ വെല്ലുന്ന ജീവിതകഥയാണ്. ബംഗലൂരുവിലെ വിജയപുരയില്‍ പെണ്‍കുട്ടിയുടെ വിവാഹത്തിന് അച്ഛനും സഹോദരന്‍മാരുമെത്തിയത് കൈവിലങ്ങുകളുമായി. ക്ഷണിക്കപ്പെടാത്ത അതിഥികളായി ഒപ്പമുണ്ടായിരുന്നുകൊലക്കുറ്റത്തിന് വിചാരണ നേരിടുന്ന മൂവരും പൊലീസ് അകമ്പടിയോടെയാണ് വിവാഹത്തിനെത്തിയത്. സെഷന്‍ കോടതി ജാമ്യാപേക്ഷ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മനോഹര്‍ മലേഡ്(49),മക്കളായ അമഗൊണ്ട്(23),സിദ്ധ്വേശ്വര്‍(21) എന്നിവരാണ് ജയിലില്‍ നിന്നും നേരെ വിവാഹപ്പന്തലിലേക്ക് എത്തിയത്. വൈകുന്നേരം 6 നു മുന്‍പേ തിരികെ ജയിലില്‍ എത്തിക്കണമെന്ന നിബന്ധനയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിവാഹക്ഷണക്കത്തിന്റെ പകര്‍പ്പും ഇവര്‍ ജാമ്യാപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരുന്നു.

handcuffs

കുടുംബങ്ങള്‍ തമ്മിലുള്ള വസ്തു തര്‍ക്കത്തിന്റെ പേരില്‍ മഹാദേവ് മലേഡ് എന്നയാളെ കൊലപ്പെടുത്തി എന്നാണ് മനോഹറിനും മക്കള്‍ക്കുമെതിരെയുള്ള കേസ്.മഹാദേവിന്റെ ഭാര്യ ലളിതയുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

English summary
Father and sons attends the marriage of daughter with handcuffs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X