വിവാഹവും ഹണിമൂണും യാത്രയില്‍ മുഴുക്കി ആസ്വദിക്കാം, തീവണ്ടി വിവാഹത്തെക്കുറിച്ച് നിങ്ങളറിഞ്ഞോ?
വിവാഹ സ്ഥലത്തേക്ക് എത്താന്‍ വേണ്ടി യാത്ര ചെയ്യാറുണ്ട്, വിവാഹം കഴിഞ്ഞ് ഹണിമൂണിന് യാത്രകള്‍ പ്ലാന്‍ ചെയ്യാറുണ്ട്. എന്നാല്‍ വിവാഹം തന്നെ യാത്രയാക്കിയാലോ, ഐആര്‍സിടിസിയുടെ പുതിയ വിവാഹ തീവണ്ടിയെക്കുറിച്ചാണ് പറയുന്നത്.
അഞ്ചര കോടി രൂപയുണ്ടെങ്കില്‍ തീവണ്ടി കല്യാണത്തിനായി മഹാരാജാസ് എക്‌സ്പ്രസ്സ് ഇപ്പോള്‍ തന്നെ ബുക്ക് ചെയ്‌തോളു. വിവാഹവും യാത്രയും ആഘോഷങ്ങളും ഒന്നിച്ച് ചേര്‍ന്നുള്ള വ്യത്യസ്തമായ അനുഭവത്തിന് തിരിതെളിയിക്കുകയാണ് ഐആര്‍സിടിസി.

ഇന്ത്യ ചുറ്റി വിവാഹം കഴിക്കാം
ഇന്ത്യ മുഴുവന്‍ ചുറ്റി കറങ്ങി വിവാഹം കഴിക്കുന്നത് വ്യത്യസ്തമായ അനുഭവം തന്നെയായിരിക്കും. സമ്പന്നരായവരെ മാത്രം ലക്ഷ്യം വച്ചു കൊണ്ടാണ് തീവണ്ടി കല്യാണം ഒരുക്കുന്നത്. സാധാരണകാര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല വിവാഹത്തിന്റെ ചിലവുകള്‍.

വിവാഹവും ടൂറും
വിവാഹവും ടൂര്‍ പാക്കേജും ഒന്നിച്ചാണ് ഐആര്‍സിടിസി പ്ലാന്‍ ഒരുക്കിയിരിക്കുന്നത്. ഭക്ഷണം ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഒരു വിവാഹത്തിന്
ഒരു വിവാഹ ടൂര്‍ പാക്കേജിന് 5.5 കോടി രൂപയാണ് ചിലവ് വരുന്നത്.മുംബൈയില്‍ നിന്നും ദില്ലി വരെയുള്ള യാത്രയില്‍ എട്ട് പ്രധാനപ്പെട്ട ഇന്ത്യന്‍ നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കും.

തീവണ്ടിയിലെ സൗകര്യങ്ങള്‍
24 കോച്ചുകളുള തീവണ്ടിയില്‍ 43 ഗസ്റ്റ് ക്യാബിനുകള്‍, 20 ഡീലക്‌സ്, 18 ജൂനിയര്‍ സ്യൂട്ട്‌സ് എന്നിങ്ങനെ സെറ്റ് ചെയ്തിരിക്കുന്നു.

വിവാഹം മാത്രമല്ല ലക്ഷ്യം
വിവാഹം മാത്രമല്ല ലക്ഷ്യം വെയ്ക്കുന്നത്. സിനിമാ ഷൂട്ടിങ്ങുകള്‍, ഫാഷന്‍ ഇവന്റുകള്‍, എന്നിങ്ങനെ എല്ലാം തീവണ്ടിയില്‍ വച്ച് പ്ലാന്‍ ചെയ്യാനാണ് ഒരുക്കം.












Click it and Unblock the Notifications