ദില്ലിയില്‍ വീണ്ടും കൂട്ടബലാത്സംഗം: 24 വയസുകാരി അക്രമത്തിന് ഇരയായി, മുഖ്യപ്രതി അറസ്റ്റില്‍!
ദില്ലി: ദില്ലിയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. എറ്റവുമൊടുവില്‍ 24 വയസുകാരി കൂട്ടബലാത്സംഗത്തിന് വിധേയമായി എന്നതാണ് ദില്ലിയില്‍ നിന്നുള്ള വാര്‍ത്ത. ആണ്‍സുഹൃത്തും മറ്റ് രണ്ട് യുവാക്കളും ചേര്‍ന്ന് അക്രമിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിട്ടുള്ളത്. മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്കി കാറില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച്ച ദില്ലി ക്രോസ് റിവര്‍ മാളിനടുത്ത് വച്ചാണ് സംഭവമുണ്ടായത്.
പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ട വഴിയാത്രക്കാരാണ് പോലീസിനെ അറിയിച്ചത്. ചൊവ്വാഴ്ച്ചയോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്കി. പോലീസ് സ്ഥലത്തെത്തി അക്രമത്തിന് ഇരയായ യുവതിയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. 30 വയസുകാരനായ അമിത് എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് സ്വദേശിയായ അമിത് ബിസിനസ്‌കാരനാണ്.

ഇയാള്‍ തന്റെ സുഹൃത്ത് വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. രണ്ട് മാസം മുന്‍പ് ഹോം ലോണ്‍ സംഘടിപ്പിച്ചുതരാം എന്ന വാഗ്ദാനത്തിലാണ് പരിചയപ്പെട്ടത്എന്ന് പോലീസ് പറയുന്നു. ഇതിനായി യുവതിയെ ക്ഷണിച്ച് വരുത്തുകയായിരുന്നു. അമിതും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് യുവതിക്ക് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്കുകയായിരുന്നു. ബോധരഹിതയായപ്പോള്‍ മൂവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു എന്ന് ഡിസിപി പറഞ്ഞു. പോലീസ് യുവതിയുടെ പരാതിയില്‍ കേസ് അന്വേഷണം ആരംഭിച്ചു. മറ്റ് രണ്ട് പ്രതികളഎ തിരിച്ചറിഞ്ഞിട്ടില്ല.












Click it and Unblock the Notifications