കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണധ്രുവം കീഴടക്കി ഉത്തര്‍പ്രദേശിലെ വനിത ഐപിഎസ് ഉദ്യോഗസ്ഥ.. നേട്ടം കൈവരിച്ചത് ന്യൂമോണിയ ബാധയ്ക്കിടെ

  • By Desk
Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിലെ വനിത ഐപിഎസ് ഉദ്യോഗസ്ഥ ദക്ഷിണധ്രുവം കീഴടക്കി. ജനുവരി 13ന് ദക്ഷിണ ധ്രുവം കീഴടക്കിയ ആദ്യ ഐപിഎസ് ഉദ്യോഗസ്ഥയായിരിക്കയാണ് അപര്‍ണ കുമാര്‍ എന്ന ഉത്തര്‍പ്രദേശ ഐപിഎസ് ഉദ്യോഗസ്ഥ. അതി കഠിനമായ ശൈത്യത്തില്‍ ന്യൂമോണിയ ബാധയെയ അതിജീവിച്ചാണ് അപര്‍ണ നേട്ടം കൈവരിച്ചത്.

യാത്ര തുടങ്ങുന്നതിന് തൊട്ട് മുമ്പായി അപര്‍ണയ്ക്ക് ന്യൂമോണിയ ബാധിച്ചിരുന്നു. ഇത് അവഗണിച്ചാണ് തികച്ചും പ്രതികൂലമായ കാലവസ്ഥയെ അതിജീവിച്ചാണ് ഈ നേട്ടം കൈവരിച്ചത്. കൊടും തണപ്പില്‍ ന്യൂമോണിയ വഷളായെന്നും എന്നാല്‍ അത് കാര്യമാക്കാതെയാണ് ദക്ഷിണധ്രുവം കീഴടക്കിയതെന്ന് അപര്‍ണ പറയുന്നു. 2002 ബാച്ച് ഉത്തര്‍പ്രദേശ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥയായ അപര്‍ണ നിലവില്‍ ഡെറാഡൂണ്‍ ഇന്‍ഡോ ‍ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഡിഐജിയാണ്.

aparna-kumar-

തന്‍റെ വിജയത്തിന് ഉള്ള എല്ലാ പ്രേരണയും നല്കുന്നത് ഭര്‍ത്താവ് സഞ്ജയ് കുമാറാണെന്നും അദ്ദേഹത്തിന്‍റെ പ്രേരണയിലാണ് ദക്ഷിണ ധ്രുവം കീഴടക്കിയതെന്നും അപര്‍ണ പറയുന്നു. അന്തരീക്ഷത്തിലെ മര്‍ദ്ദ വ്യത്യാസം മൂലം ബ്രിട്ടനില്‍ നിന്നുള്ള സംഘാഗവും അയര്‍ലന്‍റില്‍ നിന്നുള്ള ഒരു യാത്രികനും ശാരീരികാസ്വാസ്ഥ്യം മൂലം യാത്ര ഉപേക്ഷിച്ചിരുന്നു. എന്നാല്‍ അപര്‍ണ അവശതകളെ അവഗണിച്ചായിരുന്നു യാത്ര തുടര്‍ന്നത്. 35 കിലോഗ്രാം ഭാരം വഹിച്ചാണ് യാത്ര തുടര്‍ന്നത്. ഇങ്ങനെ വിജയം വരിക്കുന്ന ആദ്യ ഐപിഎസ് ഉദ്യോഗസ്ഥയാണ് അപര്‍ണ.

English summary
A women IPS Concorde south pole while she was suffering from pneumonia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X