കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ഒരു വാക്ക് സഭാരേഖകളിൽ നിന്ന് നീക്കി, അപൂർവ്വ നടപടി

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിനിടെ ഉപയോഗിച്ച ഒരു വാക്ക് സഭാ രേഖകളിൽ നിന്നും ഒഴിവാക്കി. എൻപിആറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പരാമർശമാണ് ഒഴിവാക്കിയത്. നുണ എന്ന് അർത്ഥം വരുന്ന ' ഝൂട്ട് ' എന്ന വാക്കാണ് സഭാ രേഖകളിൽ നിന്നും ഒഴിവാക്കിയത്.

കൊറോണ വൈറസ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചു, ജാഗ്രത തുടരുംകൊറോണ വൈറസ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചു, ജാഗ്രത തുടരും

സഭയിൽ നേതാക്കൾ നടത്തുന്ന പരാമർശങ്ങൾ നീക്കം ചെയ്യാറുണ്ടെങ്കിലും ഒരു പ്രധാനമന്ത്രിയുടെ വാക്കുകൾ പാർലമെന്ററി രേഖകളിൽ നിന്ന് ഇല്ലാതാക്കുന്നത് വളരെ അപൂർവമാണ്. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പരാമർശത്തിൽ നിന്നും ഒരു വാക്ക് നീക്കം ചെയ്തിട്ടുണ്ട്.

modi

2018ൽ കോൺഗ്രസ് നേതാവ് ബികെ ഹരിപ്രസാദിനെതിരെ പ്രധാനമന്ത്രി നടത്തിയ പരാമർശവും സമാനമായ രീതിയിൽ നീക്കം ചെയ്തിരുന്നു. 2013 ൽ അന്നത്തെ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് രാജ്യസഭയിൽ നടത്തിയ അഭിപ്രായപ്രകടനങ്ങളിൽ നിന്ന് ചില വാക്കുകൾ നീക്കിയിരുന്നു.

പാർലമെന്റിന് യോജിക്കാത്ത പദങ്ങൾ ഓരോ വർഷവും സഭാഗങ്ങളുടെ പരാമർശങ്ങൾക്കിടയിൽ സംഭവിക്കാറുണ്ട്. ഇത്തരം വാക്കുകളുടെ വലിയൊരു പട്ടിക തന്നെയുണ്ട്. അടുത്തിടെ പപ്പു, മരുമകന്‍, ഭര്‍തൃ സഹോദരന്‍ എന്നീ വാക്കുകൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിരുന്നു.

English summary
A word removed from Prime Minister's speech in rajyasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X