കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വര്‍ഷം കൊണ്ട് ദില്ലി എഎപിയുമായി പ്രണയത്തിലായി:അരവിന്ദ് കെജ്രിവാള്‍

  • By Neethu
Google Oneindia Malayalam News

ദില്ലി: എഎപി സര്‍ക്കാര്‍ ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തീകരിച്ച സന്തോഷത്തെ കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ദില്ലി എഎപി പാര്‍ട്ടിയുമായി വളരെയധികം അടുപ്പത്തിലായിരിക്കുന്നു എന്നും കെജ്രിവാള്‍ ട്വിറ്ററില്‍ പറഞ്ഞു.

ഒരു വര്‍ഷം പൂര്‍ത്തീകരിച്ച ദിവസത്തില്‍ ദില്ലിയിലെ ജനങ്ങളുമായി നേരിട്ട് സംസാരിക്കാന്‍ അവസരം ഒരിക്കിയിരിക്കുകയാണ് മുഖ്യമന്ത്രി. കെജ്രിവാളും കാബിനറ്റ് മന്ത്രിമാരും ചേര്‍ന്ന ഗ്രൂപ്പിനോട് രണ്ട് മണിക്കൂര്‍ ഫോണില്‍ സംസാരിക്കാന്‍ അവസരം ഒരുക്കിയിരിക്കുകയാണ്.

arvind-kejriwal

ഫോണ്‍ ചെയ്യാനുള്ള നമ്പറുകള്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. ദില്ലിയിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഈ അവസരം ഗുണം ചെയ്യുമെന്നാണ് കെജ്രിവാള്‍ പറയുന്നത്. ദില്ലിയില്‍ നടപ്പാക്കിയ വാഹന ഗതാഗത നിയന്ത്രണം ഏപ്രില്‍ മാസത്തില്‍ തിരികെ കൊണ്ടുവരുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14 നാണ് കെജ്രിവാള്‍ ദില്ലി മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 49 ദിവസത്തെ ഭരണത്തിന് ശേഷം അധികാരത്തില്‍ നിന്നും ഇറങ്ങേണ്ടി വന്ന പാര്‍ട്ടിയെ ദില്ലി വീണ്ടും ശക്തമായ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കുകയായിരുന്നു.

English summary
A Year Ago, Delhi Fell In Love With AAP,Arvind Kejriwal Tweets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X