കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിവാര്‍ ചുഴലിക്കാറ്റ് വില്ലനായി; കൊവിഡിനെതിരെ മുന്നില്‍ നിന്നു പോരാടിയ യുവ ഡോക്ടര്‍ മരിച്ചു

Google Oneindia Malayalam News

ഭോപ്പാല്‍: കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെ രോഗബാധിതനായ മധ്യപ്രദേശ് സ്വദേശിയായ യുവ ഡോക്ടര്‍ മരിച്ചു. നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വ്യോമ ഗതാഗതം നിര്‍ത്തിവച്ചതോടെ ശസ്ത്രക്രിയയ്ക്കായി ചെന്നൈയിലെത്താന്‍ സാധിക്കാതെ വന്നതോടെയാണ് യുവ ഡോക്ടര്‍ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഒരു മാസത്തോളം കൊവിഡ് ചികിത്സയില്‍ കഴിയുകയായിരുന്ന മധ്യപ്രദേശ് സ്വദേശി ശുഭം ഉപാധ്യായ് (30) ആണ് മരണപ്പെട്ടത്.

doctor

മധ്യപ്രദേശിലെ ഒരു മെഡിക്കല്‍ കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കുകയായിരുന്നു ശുഭം. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി മുന്‍പന്തിയിരുന്ന ഇദ്ദേഹത്തിന് ഒക്ടോബര്‍ മാസത്തിലാണ് കൊവിഡ് ബാധിക്കുന്നത്. എന്നാല്‍ രോഗം മൂര്‍ച്ചിച്ചത്തോടെ ചികിത്സയില്‍ തുടരുകയായിരുന്നു ഇദ്ദേഹം. ശ്വാസകോശത്തില്‍ വലിയ രീതിയില്‍ കൊവിഡ് ബാധിച്ചിരുന്നു. അവയവമാറ്റിവയ്ക്കല്‍ അല്ലാതെ മറ്റു വഴികള്‍ ഇല്ലായിരുന്നു. എന്നാല്‍ പെട്ടെന്ന് വന്ന നിവാര്‍ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് വ്യോമഗാതഗതം നിര്‍ത്തിവച്ചത് ശസ്ത്രിക്രിയയ്ക്ക് തിരിച്ചടിയായി.

മധ്യപ്രദേശില്‍ നിന്നും ചെന്നൈയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതില്‍ ആത്മാര്‍ത്ഥമായ സേവനം കാഴ്ചവച്ച ഡോക്ടറാണ് ശുഭം ഉപാധ്യായ. അതേസമയം, തമിഴ്‌നാട്ടിലും പുതുച്ചേരിയിലെയും തീരങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ നിവാര്‍ ആഞ്ഞടിച്ചു. ഇതുവരെ തമിഴ്‌നാട്ടില്‍ മൂന്ന് പേരാണ് മരിച്ചത്.120 മുതല്‍ 130 വരെ വേഗതയിലാണ് പ്രദേശത്ത് കാറ്റ് വീശിയത്. കടലൂരില്‍ നിന്ന് തെക്കുകിഴക്കുളള കോട്ടക്കുപ്പം ഗ്രാമത്തിലാണ് നിവാര്‍ ചുഴലിക്കാറ്റ് കരതൊട്ടത്.

Recommended Video

cmsvideo
Death Toll Surges to 5 in Tamil Nadu, Electricity Supply Remains Disrupted | Oneindia Malayalam

English summary
a young doctor died after the operation was canceled due to the threat of Nivar cyclone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X