പെൺകുട്ടിയെ ട്രാക്കിൽ ചേർത്ത് കിടത്തി യുവാവ്; സാഹസിക രക്ഷകന്റെ വീഡിയോ വൈറൽ
പെൺകുട്ടിയെ ട്രാക്കിൽ ചേർത്ത് കിടത്തി യുവാവ്; സാഹസിക രക്ഷകന്റെ വീഡിയോ വൈറൽ
ഭോപ്പാല്‍: ആത്മഹത്യ ചെയ്യാന്‍ ട്രാക്കിൽ വീണ പെൺകുട്ടിയെ രക്ഷിച്ച് ഭോപ്പാൽ യുവാവ്. ട്രെയിനിന് താഴെ കിടന്നാണ് മുഹമ്മദ് മെഹബൂബ് പെണകുട്ടിയെ രക്ഷിച്ചത്. സാഹസികമായി രക്ഷപ്പെടുത്തിയ യുവാവിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാവുകയാണ്.
മധ്യപ്രദേശിലെ ഭോപ്പാലിലെ ബർഖേഡി പ്രദേശത്താണ് സംഭവം നടന്നത്. മരപ്പണിക്കാരനായ മുഹമ്മദ് മെഹബൂബ് തന്റെ ഫാക്ടറിയിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു സംഭവം നടന്നത്. ഫെബ്രുവരി 5 ന് വൈകുന്നേരം , ആത്മഹത്യ ചെയ്യുന്നതിനായി പെണ്‍കുട്ടി ട്രെയിനിന് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. ട്രെയിന്‍ എത്തുന്നതിന് തൊട്ടു മുന്‍പാണ് പെണ്‍കുട്ടി ട്രാക്കിലേക്ക് എടുത്ത് ചാടിയത്.

തന്റെ ഫാക്ടറിയിലേക്ക് മെഹബൂബും മറ്റ് ചില കാൽ നട യാത്രക്കാരും നടക്കുകയായിരുന്നു. ഈ സമയം, ഒരു ഗുഡ്‌സ് ട്രെയിൻ വരുന്നത് ഇവരുടെ ശ്രദ്ധയിൽ പെട്ടു. ഉടൻ തന്നെ ട്രെയിൻ കടന്നു പോകുന്നതിലേക്കായി ഇവർ മാറി നിന്നു. അതേസമയം, മാതാപിതാക്കളോടൊപ്പം നിൽക്കുകയായിരുന്ന ഒരു പെൺകുട്ടി പെട്ടെന്ന് ട്രാക്കിലേക്ക് എടുത്തു ചാടി.
പെൺകുട്ടി ട്രാക്കിലേയ്ക്ക് എടുത്തു ചാടുന്നത് കണ്ട 37 കാരനായ മുഹമ്മദ് മെഹബൂബ് സ്തംഭിച്ചു പോയി. ഗുഡ്‌സ് ട്രെയിൻ പെൺകുട്ടിക്ക് നേരെ ഉരുളാൻ തുടങ്ങി. എന്നാൽ, അമ്പരന്നു പോയ കാഴ്ചക്കാരുടെ ഇടയിൽ ധീരനാവുകയായിരുന്നു മുഹമ്മദ് മെഹബൂബ്. ട്രാക്കിലേയ്ക്ക് ചാടി. സ്വന്തം ജീവനെക്കുറിച്ച് പോലും അദ്ദേഹം ചിന്തിച്ചില്ല. പെൺകുട്ടിയെ രക്ഷിക്കാൻ സമയമില്ലെന്ന് മനസ്സിലാക്കിയ അയാൾ പെൺകുട്ടിയുടെ നേരെ പാഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ അടുത്തേക്ക് മെഹബൂബ് ഇഴഞ്ഞു നീങ്ങി. തുടർന്ന് പെൺകുട്ടിയെ ട്രാക്കിന്റെ നടുവിലേക്ക് വലിച്ചിഴച്ചു.
അതേസമയം, പെൺകുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ, ജാഗരൂകനായ മെഹബൂബ് തല താഴ്ത്തി പെൺകുട്ടിയ്ക്ക് സുരക്ഷ ഉറപ്പു വരുത്തി. ട്രെയിന്‍ കടന്നു പോകുന്നത് വരെ പെണ്‍കുട്ടിയെ പിടിച്ച് ട്രാക്കില്‍ തന്നെ കിടക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ നിരവധി പേർ ഷെയർ ചെയ്തു.












Click it and Unblock the Notifications