Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടും ക്രൂരത; ഭാര്യയെ കൊന്ന് 12 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി, യുവാവ് പൊലീസ് കസ്റ്റഡിയില്‍

ദില്ലി: കാള്‍സെന്റര്‍ ജീവനക്കാരിയായ ശ്രദ്ധ വാക്കറിനെ കാമുകന്‍ കൊലപ്പെടുത്തി വെട്ടി കഷ്്ണങ്ങളാക്കിയ സംഭവം നാടിനെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ മേയ് മാസത്തിലാണ് ശ്രദ്ധ കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ ശ്രദ്ധയുടെ പങ്കാളി അഫ്താബ് പൂനാവാലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കൊലപാതകം ശരിക്കും രാജ്യത്തെ തന്നെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ സമാനമായ ഒരു കൊലപാത കേസാണ് ജാര്‍ഖണ്ഡില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.

1

ഭാര്യയെ കൊലപ്പെടുത്തി 12 കഷ്ണങ്ങളാക്കിയ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജാര്‍ഖണ്ഡിലെ സാഹെബ്ഗഞ്ചില്‍ ബോറിയോ പോലീസ് സ്റ്റേഷന്‍ പരിധിക്ക് കീഴിലാണ് നാടിനെ നടുക്കിയ സംഭവം നടന്നിട്ടുള്ളത്. ശനിയാഴ്ച വൈകുന്നേരം 6:00 മണിയോടെ സന്താലി മോമിന്‍ തോല പ്രദേശത്തെ ഒരു പഴയ വീട്ടില്‍ നിന്ന് ഒരു സ്ത്രീയുടെ വികൃതമാക്കിയ മൃതദേഹം കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

2

റുബിക പഹാഡിന്‍ എന്ന യുവതിയെ ഭര്‍ത്താവ് ദില്‍ദാര്‍ അന്‍സാരിയാണ് കൊലപ്പെടുത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദില്‍ദാറിന്റെ രണ്ടാം ഭാര്യയാണ് റുബികയെന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും തമ്മില്‍ പരിചയമുണ്ടെന്നും പോലീസ് പറഞ്ഞു. റുബികയെ കഴിഞ്ഞ കുറച്ച് ദിവസമായി കാണാനില്ലായിരുന്നു.

3

ഇതേ തുടര്‍ന്ന് യുവതിയെ കാണാനില്ലെന്ന പരാതിയുമായി യുവതിയുടെ വീട്ടുകാര്‍ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ റുബികയുടെ കഷ്ണങ്ങളാക്കിയ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. സാഹിബ്ഗഞ്ചില്‍ നിന്നുള്ള പ്രാകൃത ഗോത്ര വിഭാഗത്തില്‍പ്പെട്ട യുവതിയാണ് കൊല്ലപ്പെട്ടതെന്നും ശരീരത്തിന്റെ 12 ഭാഗങ്ങള്‍ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.

4

അതേസമയം, ശരീരത്തിന്റെ ചില ഭാഗങ്ങള്‍ ഇപ്പോഴും കാണാനില്ലെന്നും അവക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് ദില്‍ദാര്‍ അന്‍സാരിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട യുവതി ഇയാളുടെ രണ്ടാം ഭാര്യയാണെന്നാണ് പൊലീസ് പറയുന്നത്.

5

സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്. ഇലക്ട്രിക് കട്ടര്‍ പോലുള്ള മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ചാണ് യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇതുമായി കൂടുതല്‍ വിവരങ്ങല്‍ ഇനിയും പുറത്തുവരാനുണ്ട്.

6

അതേസമയം, ജാര്‍കണ്ഡിനെ നടുക്കിയ കൊലപാതകം രാഷ്ട്രീയമായും ചര്‍ച്ചയാകുന്നുണ്ട്. സംസ്ഥാനത്തിന്റെ ക്രമസമാധാന നില വഷളായെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബി ജെ പിയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി. ഹേമന്ത് സര്‍ക്കാരിന്റെ കാലത്ത് പെണ്‍മക്കള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് ബി ജെ പി വക്താവ് പ്രതുല്‍ ഷാദേവ് പറഞ്ഞു

7

ന്യൂനപക്ഷ സമുദായത്തിലെ നിരാശരായ ചിലര്‍ തുടര്‍ച്ചയായി പെണ്‍മക്കളെ ലക്ഷ്യമിടുന്നു. എന്നാല്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തെരുവിലിറങ്ങി സര്‍ക്കാരിന് തക്ക മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+