കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയ ജോത്സ്യൻ എന്ന പേരിൽ സോഷ്യൽമീഡിയയിൽ വിലസൽ; ആസ്ട്രോ​ഗോപാലിനെ കയ്യോടെ പൊക്കി പോലീസ്

Google Oneindia Malayalam News

സോഷ്യൽമീഡിയയിലൂടെ നടക്കുന്ന തട്ടിപ്പുകളുടെ വാർത്ത ഇപ്പോൾ ദിവസേന കേൾക്കുന്ന അവസ്ഥയിലാണ് കാര്യം. തട്ടിപ്പുകൾ പോലീസ് കയ്യോടെ പിടിച്ചാലും പിന്നെയും തട്ടിപ്പുകാർ ഉണ്ടാവുകയും തട്ടിപ്പ് സംഘത്തിന്റെ വലയിൽ ഇരകൾ ചെന്നുവീഴുകയും ചെയ്യുന്നു.

ബോധവത്ക്കരണം കൊണ്ടൊന്നും ഒരു കാര്യവും ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. ഇനി പറയാൻ പോകുന്നത് ഒരു പ്രണയ ജ്യോത്സനെക്കുറിച്ചാണ്. അതേ ഈ പ്രണയ ജോത്സ്യൻ പെൺകുട്ടിയെ കബിളിപ്പിച്ച് തട്ടിയത് അരക്കോടിയോളം രൂപയും.

1

സോഷ്യൽ മീഡിയയിലൂടെയാണ് പ്രണയ ജോത്സ്യനെന്ന വ്യാജേന യുവതിയെ കബളിപ്പിച്ച് ഇയാൾ 47.11 ലക്ഷം രൂപ തട്ടിയെടുത്തത്. ഇയാളെ ഹൈദരാബാദിൽ വെച്ച് പോലീസ് പൊക്കി. പഞ്ചാബ് സ്വദേശി ലളിത് എന്നയാളാണ് പ്രതി. 2022 നവംബർ 19 നാണ് പെൺകുട്ടി ഹൈദരാബാദ് പൊലീസിൽ പരാതി നൽകിയത്.

ഫുട്‌ബോള്‍ ലഹരി നിയമസഭയിലും; 15ന് അല്ല നിയമസഭ 13 ന് പിരിയും? കാരണം ലോകകപ്പ്!ഫുട്‌ബോള്‍ ലഹരി നിയമസഭയിലും; 15ന് അല്ല നിയമസഭ 13 ന് പിരിയും? കാരണം ലോകകപ്പ്!

2

മൂന്ന് മാസം മുമ്പാണ് ഇൻസ്‌റ്റഗ്രാമിൽ "ആസ്ട്രോ-ഗോപാൽ" എന്ന അക്കൗണ്ട് പെൺകുട്ടി കാണുന്നത്. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ചു നൽകുമെന്നായിരുന്നു ഇൻസ്റ്റഗ്രാം പ്രൊഫൈലിലുണ്ടായിരുന്നത്. ഇയാളുടെ ഫോൺ നമ്പറും അക്കൗണ്ടിൽ നൽകിയിരുന്നു. തുടർന്നാണ് യുവതി ഇയാളെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു.

ശമ്പളം ഒരുകോടിയിലേറെ; പക്ഷേ ചെയ്യാന്‍ ജോലിയില്ല; കേസുകൊടുത്ത് ജീവനക്കാരന്‍, പിന്നെ നടന്നത്ശമ്പളം ഒരുകോടിയിലേറെ; പക്ഷേ ചെയ്യാന്‍ ജോലിയില്ല; കേസുകൊടുത്ത് ജീവനക്കാരന്‍, പിന്നെ നടന്നത്

3

പ്രണയ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആദ്യം 32,000 രൂപയാണ് പ്രതി ഈടാക്കിയത്. പിന്നീട് ജ്യോതിഷത്തിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രാർത്ഥന നടത്താൻ ആണെന്ന വ്യാജേന ഇയാൾ 47.11 ലക്ഷം രൂപ യുവതിയിൽ നിന്ന് തട്ടിയെടുത്തു. തട്ടിപ്പ് മനസിലാക്കിയ പെൺകുട്ടി പൊലീസിൽ പരാതി നൽകി. മൊഹാലി സ്വദേശി ലളിത് എന്ന പ്രതിയെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയും ചെയ്തു.

3

ഐടി ആക്ടിലെ സെക്ഷൻ 66 സി & ഡി, ഇന്ത്യൻ പീനൽ കോഡിന്റെ 419, 420 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ, രണ്ട് ഡെബിറ്റ് കാർഡുകൾ, ഒരു ചെക്ക്ബുക്ക് എന്നിവയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ചങ്കുപിടച്ചിരിക്കുമ്പോഴായിരുന്നു ആ സന്തോഷ വാര്‍ത്ത; ഒറ്റ ലോട്ടറിയില്‍ കോടിപതികള്‍ 26 പേര്‍ചങ്കുപിടച്ചിരിക്കുമ്പോഴായിരുന്നു ആ സന്തോഷ വാര്‍ത്ത; ഒറ്റ ലോട്ടറിയില്‍ കോടിപതികള്‍ 26 പേര്‍

English summary
A young man who cheated a young woman by pretending to be an astrologer was caught by police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X