വ്യാജന്മാര് ജാഗ്രതൈ!! ഡ്രൈവിംഗ് ലൈസന്‍സിനും ആധാര്‍, ഇനി തട്ടിപ്പ് ഇനി സ്വപ്നങ്ങളില്‍ മാത്രം
ദില്ലി: ഒരേ പേരില്‍ ഒന്നിലധികം ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് തടയാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനും പുതുക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനാണ് കേന്ദ്രം സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. ഒന്നിലധികം ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് പുറമേ ഗതാഗത കുറ്റകൃത്യങ്ങളില്പ്പെടുന്നവര്ക്കെതിരെ പെട്ടെന്ന് നടപടികള്‍ സ്വീകരുക്കുന്നതിനുമുള്ളതാണ് കേന്ദ്രത്തിന്റെ നീക്കം. ഇത്തരം തെറ്റായ പ്രവണതകള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ ബയോമെട്രിക് വിവരങ്ങള്‍ സഹായിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.
കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഡ്രൈവിംഗ് ലൈസന്‍സിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച നീക്കങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. വ്യത്യസ്ത റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകൡ നിന്ന് ഒന്നിലധികം ലൈസന്‍സ് എടുക്കുന്ന പ്രവണതയും ഇതോടെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും കേന്ദ്രം സൂചിപ്പിക്കുന്നു. ഇതിന് പുറമേ എല്ലാ ആര്‍ടിഒമാര്‍ക്കും ലൈസന്‍സിന് അപേക്ഷിക്കുന്നവരുടെ പേരില്‍ ഒന്നിലധികം ലൈസന്സുകളുണ്ടോ എന്ന് ഡ്രൈവിംഗ് ലൈസന്‍സിന്റെ സെന്‍ട്രല്‍ ഡാറ്റാബേസുവഴി പരിശോധിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. നിലവില്‍ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട് ഹാര്‍ഡ് ഡ്രൈവില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ ഡിജിറ്റല്‍ ഫോര്മാറ്റിലേയ്ക്ക് മാറ്റുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇതിനകം 18 കോടി ഡ്രൈവിംഗ് ലൈസന്‍സുകളാണ് രാജ്യത്ത് അനുവദിച്ചിട്ടുള്ളത്.

പാന്‍കാര്‍ഡിനുള്ള അപേക്ഷ നല്‍കുന്നതിനും ആദായനികുതി സമര്‍പ്പിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് ഡ്രൈവിംഗ് ലൈസന്‍സ് കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് തടയുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. മൊബൈല്‍ കണക്ഷന് എടുക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രം കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. അല്ലാത്ത പക്ഷം മൊബൈല്‍ കണക്ഷന് അസാധുവാകുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications