Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓപ്പണ്‍ സ്കൂള്‍ പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധം!! മാര്‍ച്ച് മുതല്‍ നീക്കം പ്രാബല്യത്തില്‍

പരീക്ഷാഹാളില്‍ ആള്‍മാറാട്ടം നടത്തുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ നീക്കം

ദില്ലി: ഓപ്പണ്‍ സ്കൂള്‍ പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയേക്കും. പരീക്ഷകള്‍ക്ക് വ്യാജന്‍മാര്‍ ഹാജരാകുന്നത് തടയുന്നതിന് വേണ്ടിയുള്ള നീക്കത്തിനാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചതോടെയാണ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ ലേണിംഗ് ഈ വര്‍ഷം മുതല്‍ പരീക്ഷയ്ക്ക് ഹാജരാവുന്നവര്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കം നടത്തുന്നത്. നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ ലേണിംഗിന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന പരീക്ഷ മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാണ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ ലേണിംഗിന്‍റെ നീക്കം. ഇതിന് പുറമേ പരീക്ഷാ ഹാളുകളില്‍ സ്കാനര്‍ മെഷീനുകളും സ്ഥാപിക്കും. വിരലടയാളം പരിശോധിച്ച് പരീക്ഷയ്ക്കുള്ള രേഖകളും വിരലടയാളവും യോജിക്കുന്നവരെ മാത്രമേ പരീക്ഷയെഴുതാന്‍ അനുവദിക്കൂ.

aadhar

1989ല്‍ സ്ഥാപിച്ച നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ ലേണിംഗ് വൊക്കേഷണല്‍ കോഴ്സുകള്‍, പൊതുവിദ്യഭ്യാസത്തിന് പുറമേ സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി തലത്തില്‍ കമ്മ്യൂണിറ്റി ഓറിയന്‍റഡ് കോഴ്സുകള്‍ എന്നിവയാണ് നല്‍കിവരുന്നത്. ഇതിനെല്ലാം പുറമേ പരീക്ഷാ കേന്ദ്രങ്ങളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭാവിയില്‍ ആവശ്യമെങ്കില്‍ വീഡിയോ പരിശോധിക്കുന്നതിനായാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+