ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് സുപ്രീം കോടതി, കേന്ദ്ര നീക്കത്തിന് തിരിച്ചടി!
ദില്ലി: സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കില്ലെന്ന് സുപ്രീം കോടതി. സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ചാണ് ആധാര്‍ കാര്‍ഡ് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ വിധി പുറപ്പെടുവിച്ചത്. തിങ്കളാഴ്ചയായിരുന്നു സുപ്രീം കോടതി വിധി. ബാങ്ക് അക്കൗണ്ടിന് ആധാര്‍ വേണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തുടരാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി വ്യക്തമാക്കി ആധാര്‍ നിര്‍ത്തലക്കാനാവില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ സംബന്ധിച്ച കേസ് ഉടന്‍ തീര്‍പ്പാക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ആധാര്‍ കാര്‍ഡ് ഭാവിയില്‍ തിരിച്ചറിയല്‍ കാര്‍ഡായി മാറുമെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. ധനകാര്യ ബില്‍ ലോക് സഭയില്‍ ചര്‍ച്ചയ്ക്ക് വച്ചപ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ഡ്രൈവിംഗ് ലൈസന്‍സിനും മൊബൈല്‍ കണക്ഷനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നീക്കത്തിന് പിന്നാലെയാണ് സുപ്രീം കോടതി വിധി വരുന്നത്.













Click it and Unblock the Notifications