കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസിറ്റിങ്ങ് കാർഡ് രൂപത്തിൽ ആധാർ കാർഡ്; അപേക്ഷിക്കേണ്ടത് അറിയാം

Google Oneindia Malayalam News

ദില്ലി; വിസിറ്റിങ്ങ് കാർഡ് രൂപത്തിലുള്ള ആധാർ കാർഡുകളുമായി യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഎഡിഐ). കാർഡിൽ ഡിജിറ്റലായി ഒപ്പിട്ട ക്യുആർ കോഡ്, ഹോളോഗ്രാം തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകൾ ഉണ്ടാകും.
ലളിതമായ ഘട്ടങ്ങളിലൂടെ ഓൺ‌ലൈൻ വഴി പുതിയ ആധാർ കാർഡിനായി ഉടമകൾക്ക് അപേക്ഷിക്കാം. തപാൽ ചാർജ്, ജിഎസ്ടി എന്നിവയുൾപ്പെടെ 50 രൂപ യാണ് ഫീസ്. സ്പീഡ് പോസ് വഴി കാർഡുകൾ ലഭ്യമാകും.

aadhar card

കാർഡുകൾ അപേക്ഷിക്കുന്നതിനായി ചെയ്യേണ്ടത് ഇത്രമാത്രം

ആദ്യം യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഎഡിഐ)യുടെ വെബ്സൈറ്റ് സന്ദർശിക്കുക

ആധാർ നമ്പർ നൽകുക. നിർദ്ദിഷ്ട സ്ഥലത്ത് മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒടിപി നമ്പർ നൽകുക.

ഉപയോക്താവിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ അടങ്ങിയ ഒരു പുതിയ പേജ് തുറന്നുവരും. ഇതിൽ വിശദാംശങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുക.

50 രൂപ ഫീസ് അടയ്ക്കുക. യുപിഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് സൗകര്യങ്ങൾ എന്നിവ ഇതിന് ഉപയോഗിക്കാം

പണം അടച്ച് കഴിഞ്ഞാൽ അപ്ലിക്കേഷന്റെ നില പരിശോധിക്കുന്നതിന് ഒരു റഫറൻസ് നമ്പർ ലഭിക്കും. ഇത് ഉപയോഗിച്ച് കാർഡിന്റെ സ്റ്റാറ്റസ് എന്താണെന്ന് പരിശോധിക്കാം

പിന്നീട്, കാർഡ് തപാൽ വഴി ലഭിക്കും

 കേരളത്തിൽ ഇന്ന് 7354 പേർക്ക് കൊവിഡ്; 6364 പേർക്ക് സമ്പർക്കത്തിലൂടെ, 20 മരണം കേരളത്തിൽ ഇന്ന് 7354 പേർക്ക് കൊവിഡ്; 6364 പേർക്ക് സമ്പർക്കത്തിലൂടെ, 20 മരണം

ചൈനയ്ക്കെതിരെ ഇന്ത്യ; ഏകപക്ഷീയമായി തിരുമാനിക്കുന്ന നിയന്ത്രണ രേഖ അംഗീകരിക്കില്ലചൈനയ്ക്കെതിരെ ഇന്ത്യ; ഏകപക്ഷീയമായി തിരുമാനിക്കുന്ന നിയന്ത്രണ രേഖ അംഗീകരിക്കില്ല

പ്രതിഫലം 25ലക്ഷം കൂട്ടി ടൊവിനോ,5 ലക്ഷം കൂട്ടി ജോജു;സിനിമകൾക്ക് അംഗീകാരം നൽകില്ലെന്ന് നിർമ്മാതാക്കള്‍പ്രതിഫലം 25ലക്ഷം കൂട്ടി ടൊവിനോ,5 ലക്ഷം കൂട്ടി ജോജു;സിനിമകൾക്ക് അംഗീകാരം നൽകില്ലെന്ന് നിർമ്മാതാക്കള്‍

ബാബറി മസ്‌ജിദ് കേസ്: എൽകെ അധ്വാനിയും മുരളി മനോഹർ ജോഷിയും കോടതിയിൽ ഹാജരാവില്ല, ഇളവ് ആവശ്യപ്പെട്ടു!!ബാബറി മസ്‌ജിദ് കേസ്: എൽകെ അധ്വാനിയും മുരളി മനോഹർ ജോഷിയും കോടതിയിൽ ഹാജരാവില്ല, ഇളവ് ആവശ്യപ്പെട്ടു!!

English summary
Aadhaar card in the form of a visiting card at just Rs 50, all you have to do is
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X