കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവരാത്രി ആഘോഷങ്ങളില്‍ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് തടയാന്‍ ആധാര്‍ കാര്‍ഡ്!! വിചിത്രം!!

  • By Anoopa
Google Oneindia Malayalam News

ഭോപ്പാല്‍: ഭോപ്പാലില്‍ ശിവരാത്രിയോടനുബന്ധിച്ചുള്ള ഗാര്‍ബാ ആഘോഷത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന ആവശ്യവുമായി ഹിന്ദു ഗ്രൂപ്പായ ഹിന്ദു ഉത്സവ് സമിതി (എച്ച്‌യുഎസ്) രംഗത്ത്. പരിപാടിയില്‍ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് തടയാനാണ് ആധാര്‍ കാര്‍ഡ് ഉറപ്പാക്കുന്നത്. ആധാര്‍ കാര്‍ഡ് പരിശോധിച്ച് മതം ഏതാണെന്ന് ഉറപ്പിക്കാനാണ് ശ്രമം. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചു നടത്തുന്ന നൃത്തപരിപാടിയാണ് ഗാര്‍ബ.

ശിവരാത്രിയോടനുബന്ധിച്ചുള്ള നഗരത്തിലെ ഗാര്‍ബാ നൃത്താഘോഷങ്ങളില്‍ ഹിന്ദുക്കള്‍് മാത്രമേ പ്രവേശിക്കാന്‍ പാടുള്ളൂ എന്ന് ഹിന്ദു ഉത്സവ് സമിതിയുടെ പ്രസിഡന്റ് കൈലാഷ് ബെഗ്‌വാനി പറയുന്നു. കഴിഞ്ഞ തവണ ഒരുപാട് പരാതികള്‍ ലഭിച്ചിരുന്നു. ഒരുപാട് പെണ്‍കുട്ടികളും അവരുടെ കുടുംബാഗങ്ങളും പണ്ടലില്‍ പ്രവേശിക്കുന്നുവെന്നും തങ്ങളെ ശല്യം ചെയ്യുന്നുവെന്നും പരാതിപ്പെട്ടിരുന്നുവെന്ന് കൈലാഷ് ബെഗ്‌വാനി പറഞ്ഞു. ഇത്തവണ അത്തരത്തില്‍ സംഭവിക്കാതിരിക്കാനാണ് മുന്‍കരുതല്‍ എടുക്കുന്നതെന്നും ബെഗ്‌വാനി കൂട്ടിച്ചേര്‍ത്തു.

aadhaar-card

ഹിന്ദുക്കളുടെ ഫെസ്റ്റിവലുകള്‍ ഹിന്ദു മതത്തില്‍ പെട്ടവര്‍ക്കു മാത്രം ഉള്ളതാണെന്നും മറ്റു മതസ്ഥര്‍ ഇത്തരം പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കൈലാഷ് ബെഗ്‌വാനി പറയുന്നു. ഗാര്‍ബാ സംഘാടകരുമായി ആലോചിച്ച് തങ്ങളുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയതായും അടുത്ത വര്‍ഷം ഇതിലും കടുത്ത തീരുമാനങ്ങളായിരിക്കും എടുക്കുക എന്നും ബെഗ്‌വാനി വ്യക്തമാക്കി.

English summary
Aadhaar card mandatory at Garba events during Navratri to prevent entry of non-Hindus,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X