കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാറിന് അപേക്ഷിച്ചിട്ടുപോലുമില്ലാത്തയാള്‍ക്ക് ആധാര്‍ കാര്‍ഡ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ആധാര്‍ കാര്‍ഡ് വ്യാപകമാക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തകന് അപേക്ഷിക്കുന്നതിന് മുന്‍പേ ആധാര്‍ റെഡി. ഗോപാല്‍ കൃഷ്ണ എന്നയാള്‍ക്കാണ് ഇതുസംബന്ധിച്ച മെയിലുകള്‍ വന്നത്. സമര്‍പ്പിച്ച രേഖകളും വിരലടയാളവും ബയോമെട്രിക് അടയാളവും ശരിവെച്ചുകൊണ്ടുള്ളതാണ് മെയില്‍.

ആധാര്‍ നല്‍കുന്ന ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നാണ് മെയിലുകള്‍ വന്നതെന്ന് ഗോപാല്‍ കൃഷ്ണ പറയുന്നു. ആധാര്‍ എത്ര നിരുത്തരവാദപരമായാണ് വിതരണം ചെയ്യുന്നതെന്ന് ഇതിലൂടെ വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന സിവില്‍ ലിബര്‍ട്ടി സംഘടനയില്‍ അംഗമാണ് ഗോപാല്‍ കൃഷ്ണ.

aadhaar

ഇയാള്‍ക്ക് മെയില്‍ അയച്ചതായി ആധാര്‍ അധികൃതര്‍ വ്യക്തമാക്കി. സാധാരണ രീതിയില്‍ ആധാറിന് അപേക്ഷിക്കുമ്പോഴാണ് മെയില്‍ ഐഡി നല്‍കുന്നത്. ഈ ഐഡിയിലേക്ക് പിന്നീട് മെയിലുകള്‍ അയക്കുകയാണ് പതിവ്. ആധാര്‍ നടപടിക്രമങ്ങള്‍ സ്വകാര്യ ഏജന്‍സകള്‍ നടത്തുന്നതിനാല്‍ ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ വന്നതാകാമെന്നും അധികൃതര്‍ പറയുന്നുണ്ട്. നേരത്തെ ലക്ഷക്കണക്കിന് ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി ആരോപണമുണ്ടായിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ വിവരങ്ങളും ചോര്‍ന്നവയില്‍ ഉള്‍പ്പെടുന്നു.


English summary
Aadhaar glitch Man who never applied for card told his biometrics done
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X