കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സ്മാര്‍ട്ട്‌ഫോണില്‍... ആധാറിന് വീണ്ടും പണികിട്ടി, മിണ്ടാട്ടമില്ലാതെ യുഐഡിഐഎ!

Google Oneindia Malayalam News

ദില്ലി: ആധാര്‍ ഏറ്റവും സുരക്ഷിതമെന്ന് കേന്ദ്ര സര്‍ക്കാര്‍ പലപ്പോഴും വാദിക്കുന്ന കാര്യമാണ്. കഴിഞ്ഞ ദിവസം ട്രായ് ചെയര്‍മാന്റെ ആധാര്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയപ്പോഴും ഇത് തന്നെയായിരുന്നു യുഐഡിഐഎ പറഞ്ഞിരുന്നു. ഇപ്പോഴിതാ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് യുഐഡിഐഎ. ആധാറിന്റെ സൗജന്യ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഉപയോക്താക്കള്‍ അറിയാതെ അവരുടെ മൊബൈല്‍ ഫോണുകളില്‍ സേവ് ചെയ്യപ്പെട്ടതായിട്ടാണ് പരാതി. ഫ്രഞ്ച് ഹാക്കറും സെക്യൂരിറ്റി വിദഗ്ദനുമായ എലിയറ്റ് അല്‍ഡേഴ്‌സന്‍ ഇക്കാര്യം വ്യക്തമാക്കി ട്വിറ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് എല്ലാവരും ഇത് ശ്രദ്ധിച്ചത്.

1

ആധാര്‍ കാര്‍ഡ് ഇല്ലാത്തവരുടെയും ആധാര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തവരുടെയും ഫോണില്‍ ആധാറിന്റെ ഹെല്‍പ്പ് ലൈനുണ്ടെന്നായിരുന്നു അല്‍ഡേഴ്‌സന്‍ വെളിപ്പെടുത്തിയത്. അതേസമയം ആധാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ എങ്ങനെ ഇടംപിടിച്ചുവെന്നാണ് പലരുടെയും ചോദ്യം. രാജ്യത്തെ ആയിരക്കണക്കിന് ഫോണുകളില്‍ ആധാര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഫോണുകളില്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ട് പോലുമില്ലെന്ന് യുഐഡിഐഎ പറഞ്ഞു. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം വിശദീകരിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല. അടുത്തിടെയാണ് ആധാറിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ യുഐഡിഐഎ മാറ്റിയത്. പുതിയ നമ്പറാണ് ഫോണുകളില്‍ ഇടംപിടിച്ചിരിക്കുന്നത്.

ഈ നമ്പര്‍ തങ്ങള്‍ സേവ് പോലും ചെയ്തിട്ടില്ലെന്നാണ് പലരുടെയും പരാതി. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് ചിലയാളുകള്‍ ആശങ്ക അറിയിച്ചത്. നേരത്തെ ട്രായ് ചെയര്‍മാന്‍ ആധാര്‍ സുരക്ഷിതമാണെന്ന് തെളിയിക്കന്‍ തന്റെ ആധാര്‍ നമ്പര്‍ പുറത്തുവിട്ടിരുന്നു. ഹാക്കര്‍മാരെ തന്റെ വിവരങ്ങള്‍ ചോര്‍ത്താന്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഹാക്കര്‍മാര്‍ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍, ഇമെയില്‍, പാന്‍ കാര്‍ഡ് നമ്പര്‍, വാട്‌സാപ്പ് ഡിപി എന്നിവ ചോര്‍ത്തി മറുപടി നല്‍കിയത്. ഇതിന് ശേഷം അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ഒരു രൂപ നിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ആധാര്‍ സുരക്ഷിതമല്ലെന്ന് വ്യാപകമായി പ്രചാരണമുണ്ടായിരുന്നു.

ആണവക്കരാറിലേക്ക് ചൈനയെ ക്ഷണിച്ച് ഇറാന്‍.... ഷി ജിന്‍ പിങിന് സമ്മതം... അമേരിക്കയെ തള്ളി!!ആണവക്കരാറിലേക്ക് ചൈനയെ ക്ഷണിച്ച് ഇറാന്‍.... ഷി ജിന്‍ പിങിന് സമ്മതം... അമേരിക്കയെ തള്ളി!!

പൗരത്വ പട്ടികയില്‍ ഹിന്ദുക്കള്‍ ഭയപ്പെടേണ്ട....മുസ്ലീങ്ങളെ പുറത്താക്കും, വിവാദവുമായി ബിജെപി നേതാവ്പൗരത്വ പട്ടികയില്‍ ഹിന്ദുക്കള്‍ ഭയപ്പെടേണ്ട....മുസ്ലീങ്ങളെ പുറത്താക്കും, വിവാദവുമായി ബിജെപി നേതാവ്

English summary
Hackers deposit Re 1 in Trai chief's account
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X