കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍‍ ഒക്സ്ഫഡ് ഡിക്ഷണറിയിൽ ആധാർ: വഴിതെളിച്ചത് വാർത്തകളില്‍ നിറഞ്ഞത്!! നോട്ട് ബന്ദി തള്ളിപ്പോയി

Google Oneindia Malayalam News

ദില്ലി: ഓക്സ്ഫഡ് ഡിക്ഷണറിയില്‍ ഇടം പിടിച്ച് ഇന്ത്യയുടെ ആധാർ. 2017ലെ ഹിന്ദി വാക്കായാണ് ആധാർ ഇടംപിടിച്ചിട്ടുള്ളത്. ജയ്പൂരിൽ നടക്കുന്ന സാഹിത്യോത്സവമുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങിൽ വെച്ചാണ് ആധാറിനെ ഓക്സ്ഫഡ് ഡിക്ഷണറിയിൽ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടാകുന്നത്. കഴിഞ്ഞ വർഷം ഏറ്റവുമധികം വാർത്തകളിൽ‍ നിറഞ്ഞുനിന്ന പദമെന്ന നിലയില്‍ ആധാർ സ്വന്തമാക്കിയ ജനപ്രീതിയാണ് ഓക്സ്ഫഡിലേയ്ക്കുള്ള വഴി തുറന്നത്.

മോദി സർക്കാരിന്റെ നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തോടെ സര്‍വ്വ സാധാരണമായ നോട്ട് ബന്ദി, പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതലായി ഉപയോഗിക്കുന്ന മിത്രോം എന്നീ പദങ്ങള്‍ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടന്നിരുന്നു. രാജ്യത്ത് പശുവിന്റെ പേരിൽ ഉടലെടുത്ത അതിക്രമങ്ങള്‍ കൂടി കണക്കിലെടുത്ത് ഗോ രക്ഷക് എന്ന പദവും ഡിക്ഷണറിയിൽ ഉൾപ്പെടുത്താനുള്ള കൂടിയാലോചനകൾ നടന്നിരുന്നു. ഏറെ ചർച്ചകൾക്ക് ഒടുവിലാണ് ആധാറിനെ തിരഞ്ഞെടുത്തത്.

aadhaar-

ആധാറുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങളാണ് ആധാറിനെ ഏറ്റവുമധികം ചർച്ചാവിഷയമാക്കിയത്. നേരത്തെ തന്നെ ആധാര്‍ വാക്ക് ഉണ്ടെങ്കിലും യുണീക് ഐഡന്റിഫിക്കേഷൻ ഓഫ് ഇന്ത്യയുടെ കാര്‍ഡുമായി ബന്ധപ്പെടുത്തിയതോടെയാണ് ആധാർ കാര്‍ഡിനുള്ള പ്രശ്സ്തി വര്‍ധിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗങ്ങളിൽ ഉപയോഗിക്കുന്ന മിത്രോ എന്ന വാക്ക് എഴുത്തുകാരനായ അശോക് വാജ്പേയ് തിരുത്തുകയായിരുന്നു. സുഹൃത്തുക്കളെ എന്നര്‍ത്ഥം മിത്രോ എന്ന പദമാണ് വ്യാകരണപരമായി ശരിയെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

English summary
The Hindi Word of the Year for 2017 is 'AADHAAR'. This was announced by Oxford Dictionaries at the Jaipur Literature Festival on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X