കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാർ ബന്ധിപ്പിക്കാൻ ധൃതിവേണ്ട! സമയപരിധി അനിശ്ചിതമായി നീട്ടി...

നേരത്തെ ഡിസംബർ 31നകം ഇവയെല്ലാം ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു സർക്കാർ നിർദേശം.

Google Oneindia Malayalam News

ദില്ലി: ബാങ്ക് അക്കൗണ്ട്, പാൻ കാർഡ്, ഇൻഷൂറൻസ് തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സമയപരിധി നീട്ടിയതായി അറിയിച്ചിരിക്കുന്നത്. എന്നാൽ പുതുക്കിയ തീയതിയെക്കുറിച്ച് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.

നേരത്തെ ഡിസംബർ 31നകം ഇവയെല്ലാം ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ ഇക്കാര്യം ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രീംകോടതിയിലെത്തി. തുടർന്ന് സമപരിധി മാർച്ച് 31 വരെ നീട്ടാമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതി മാർച്ച് 31 വരെ നീട്ടി വിജ്ഞാപനമിറക്കുകയും ചെയ്തു.

adhar

പക്ഷേ, ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ ഇതുവരെ വ്യക്തത നൽകിയിരുന്നില്ല. ഇതു ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് സമയപരിധി നീട്ടിനൽകി കേന്ദ്രസർക്കാർ പുതിയ വിജ്ഞാപനമിറക്കിയിരിക്കുന്നത്.

English summary
aadhaar linking deadline extended.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X