സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കാന്‍ ഇനിയും സമയം, മാര്‍ച്ച് 31 വരെ നീട്ടി
സുപ്രീം കോടതിയുടേതാണ് ഇടക്കാല ഉത്തരവ്
ദില്ലി: വിവിധ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി.
സുപ്രീം കോടതിയാണ് ഇതു സംബന്ധിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് അനുസരിച്ച് ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഫോണ്‍, മറ്റു സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയുമായി ആധാര്‍ ബന്ധിപ്പിക്കാന്‍ 2018 മാര്‍ച്ച് 31 വരെ സമയം ലഭിക്കും. ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രം നേരത്തേ തന്നെ നീട്ടിയിരുന്നു. സുപ്രീം കോടതിയും ഇത് അംഗീകരിക്കുകയായിരുന്നു.
നേരത്തേ മൊബൈല്‍ ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 ഫെബ്രുവരി ആറിനായിരുന്നു. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവോടെ ഇതിന് മാര്‍ച്ച് അവസാനം വരെ സമയം ലഭിക്കും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ആധാര്‍ സംബന്ധിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് നേരത്തേ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ മാര്‍ച്ച് 31 വരെ ഇതു നിര്‍ബന്ധമല്ലെന്നാണ് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നത്.
ആധാര്‍ കേസില്‍ ജനുവരി 10നാണ് സുപ്രീം കോടതിയില്‍ അന്തിമവാദം ആരംഭിക്കുന്നത്. മാര്‍ച്ച് 31ന് മുമ്പു തന്നെ ഇക്കാര്യത്തില്‍ വിധി വരുമെന്നാണ് കരുതുന്നത്. അതുകൊണ്ടാണ് ആധാറുമായി വിവിധ സേവനങ്ങള്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെയാക്കിയത്.












Click it and Unblock the Notifications