കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാള്‍, ഭൂട്ടാന്‍ യാത്രയ്ക്ക് ആധാറുക്കൊണ്ട് ഒരു കാര്യവുമില്ല! ആഭ്യന്തര മന്ത്രാലയ നിര്‍ദ്ദേശം

നേപ്പാള്‍, ഭൂട്ടാന്‍ യാത്ര നടത്താന്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ മാത്രം പോരെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അയല്‍ രാജ്യങ്ങളായ നേപ്പാളിലേക്കും ഭൂട്ടാനിലേക്കും യാത്ര പോകാന്‍ വിസയുടെ ആവശ്യമില്ല.

  • By Akhila
Google Oneindia Malayalam News

ദില്ലി: നേപ്പാള്‍, ഭൂട്ടാന്‍ യാത്ര നടത്താന്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ മാത്രം പോരെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അയല്‍ രാജ്യങ്ങളായ നേപ്പാളിലേക്കും ഭൂട്ടാനിലേക്കും യാത്ര പോകാന്‍ വിസയുടെ ആവശ്യമില്ല. പകരം പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്ന ഐഡി കാര്‍ഡ് മാത്രമാണ് ആവശ്യമായി വരുന്നത്.

അതേസമയം ആധാര്‍ കാര്‍ഡുകൊണ്ട് യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 65 വയസിന് മുകളിലുള്ളവര്‍ക്കും 15 വയസിന് താഴെയുള്ളവര്‍ക്ക് ഫോട്ടോയോട് കൂടി വയസ് തിരിച്ചറിയാനുള്ള രേഖ മതിയാകും. പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, കേന്ദ്ര ഗവണ്‍മെന്റ് ഹെല്‍ത്ത് സര്‍വ്വീസ് കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ മതി.

 യാത്ര അനുവദിക്കില്ല

യാത്ര അനുവദിക്കില്ല

അതേസമയം ആധാര്‍ കാര്‍ഡുക്കൊണ്ട് യാത്രയ്ക്ക് അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രാലയം. നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ ആധാര്‍ക്കൊണ്ട് കഴിയില്ലെന്നാണ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്.

ആധാര്‍ നിര്‍ബന്ധം

ആധാര്‍ നിര്‍ബന്ധം

ഗവണ്‍മെന്റ് സബ്‌സിഡികള്‍, മറ്റ് സാമൂഹ്യ ക്ഷേമ കാര്യങ്ങള്‍ക്ക് മാത്രമാണ് ആധാര്‍ നിര്‍ബന്ധം.ഭൂട്ടാനും നേപ്പാളും സന്ദര്‍ശിക്കുമ്പോള്‍ ആധാര്‍ സ്വീകാര്യമായ ഒരു രേഖയല്ല.

വിസ കൂടാതെ പ്രവേശനം

വിസ കൂടാതെ പ്രവേശനം

അതിര്‍ത്തി കടന്ന് നേപ്പാളിലേക്ക് ഇന്ത്യക്കാര്‍ക്കും നേപ്പാള്‍ സ്വദേശികളായവര്‍ക്ക് ഇന്ത്യയിലേക്ക് വിസ കൂടാതെ വരാനുള്ള പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളുമായാണ് നേപ്പാള്‍ അതിര്‍ത്തി പങ്കിടുന്നത്.

അതിര്‍ത്തി പങ്കിടുന്നത്

അതിര്‍ത്തി പങ്കിടുന്നത്

സിക്കിം, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഞ്ചല്‍ എന്നീ അഞ്ചു ഇന്ത്യന്‍ സംസ്ഥാനങ്ങളുമായാണ് നേപ്പാള്‍ അതിര്‍ത്തി പങ്കിടുന്നത്. ഏകദേശം ആറു ലക്ഷം ഇന്ത്യക്കാര്‍ നേപ്പാളില്‍ താമസിക്കുന്നുമുണ്ട്.

 ഭൂട്ടാനുമായി അതിര്‍ത്തി

ഭൂട്ടാനുമായി അതിര്‍ത്തി

സിക്കിം, അസാം, അരുണാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളുമായാണ് ഭൂട്ടാന്‍ അതിര്‍ത്തി പങ്കിടുന്നത്. 60,000ത്തോളം ഇന്ത്യക്കാരാണ് ഭൂട്ടാനില്‍ ജോലി നോക്കുന്നത്. 8,000ത്തിനും 10,000ത്തിനും ഇടയിലുള്ള ഇന്ത്യക്കാര്‍ ഭൂട്ടാനില്‍ ജോലി ചെയ്യുന്നുണ്ട്.

English summary
Aadhaar not valid for travel to Nepal, Bhutan: Home Ministry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X