കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ 13 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി (സിഐഎസ്) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ രാജ്യത്തെ 13 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തിയതായി സൂചന. ഇന്ത്യയിലെ പ്രധാനപ്പെട്ട നാലു സര്‍ക്കാര്‍ പദ്ധതികളുടെ വെബ്‌സൈറ്റുകളിലൂടെയാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതെന്ന് സിഐഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

താഴിലുറപ്പു പദ്ധതിയുടെ സൈറ്റിലൂടെ മാത്രം പുറത്തായത് എട്ടുകോടിയിലധികം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നു. ആന്ധ്രാ പ്രദേശ് സര്‍ക്കാരിന്റെ രണ്ട് സൈറ്റുകളിലൂടെ മൂന്നു കോടി ആളുകളുടെ വിവരങ്ങളും സോഷ്യല്‍ അസിസ്റ്റന്‍സ് പദ്ധതിയുടെ സൈറ്റിലൂടെ 1,59,42,083 ആളുകളുടെ വിവരങ്ങളും ചോര്‍ന്നു.

aadhaar-card

ഡയറക്ട് ബെനിഫിറ്റ് സ്‌കീം പ്രകാരം ആധാര്‍ നമ്പറുകളുമായി ബന്ധിപ്പിച്ച ഒരു കോടിയിലധികം ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോര്‍ന്നവയില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നവംബര്‍ മുതല്‍ ഈ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായിരുന്നു. ഇതേ തുടര്‍ന്ന് സിഐഎസ് പ്രവര്‍ത്തകര്‍ ഈ വിവരങ്ങള്‍ നീക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു.

സര്‍ക്കാര്‍ സൈറ്റുകള്‍ അശ്രദ്ധമായി വിവരങ്ങള്‍ കൈകാര്യം ചെയ്തതുമൂലമാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നത്. കേരളത്തിലെ സേവന പെന്‍ഷന്‍ വെബ്‌സൈറ്റിലൂടെ 35 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. കൂടാതെ, ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ സൈറ്റിലൂടെ 14 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങളും പരസ്യമായി.

English summary
Around 13 crore Aadhaar numbers easily available on government portals, says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X