കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാന്‍കാര്‍ഡും ആധാര്‍കാര്‍ഡും ഘടിപ്പിക്കുന്നത് രാജ്യസുരക്ഷയ്‌ക്കെന്ന് കേന്ദ്രസര്‍ക്കാര്‍

പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ഘടിപ്പിക്കുന്നത് രാജ്യസുരക്ഷയ്ക്കാണെന്ന് സര്‍ക്കാര്‍.

  • By Akhila
Google Oneindia Malayalam News

ദില്ലി: പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ഘടിപ്പിക്കുന്നത് രാജ്യസുരക്ഷയ്ക്കാണെന്ന് സര്‍ക്കാര്‍. കള്ളപ്പണം തടയുന്നതിനും ഭീകരപ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായങ്ങള്‍ തടയുന്നതിനും ലക്ഷ്യം വെച്ചാണ് ഇങ്ങനെ ഒരു നീക്കം നടത്തുന്നതെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

പാന്‍ കാര്‍ഡ് ലഭിക്കാന്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു. ആധാര്‍കാര്‍ഡ് നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്.

 aadhaar

വ്യക്തികളുടെ വിവരങ്ങള്‍ വ്യാജമല്ലെന്ന് ഉറപ്പ് വരുത്തുന്നതിന് ആധാറുമായി പാന്‍ കാര്‍ഡ് ഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കള്ളപ്പണം ഉപയോഗിക്കുന്നത് മയക്കുമരുന്നുകള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ്. അതുക്കൊണ്ട് തന്നെ വ്യാജ വിലാസങ്ങളില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയണമെങ്കില്‍ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്.

രാജ്യത്ത് 29 കോടി ജനങ്ങള്‍ക്ക് പാന്‍കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ പത്ത് ലക്ഷം പേരുടെ കാര്‍ഡ് അസാധുവാക്കിയിരുന്നു. വ്യാജമാണെന്ന് തെളിഞ്ഞതിന് ശേഷമായിരുന്നു ഇത്.

ബാങ്ക് അക്കൗണ്ട്, മൊബൈല്‍ കണക്ഷന്‍, പാസ്‌പോര്‍ട്ട് എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അതിന് പിന്നാലെയാണ് പാന്‍കാര്‍ഡ് ഏടുക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തത്.

English summary
Aadhaar for PAN to check terror finance, black money: Government to Supreme Cotur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X