കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ അധിഷ്ഠിത സാമ്പത്തിക ഇടപാട് വ്യാപിപ്പിക്കും;രാജ്യത്ത് 20 സ്വെയ്പിംഗ് മെഷീനുകള്‍ വിതരണം ചെയ്യും

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ചുവടു പിടിച്ച് ആധാര്‍ അധിഷ്ഠിത സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

  • By Akshay
Google Oneindia Malayalam News

ദില്ലി: 2020 ഓടെ ആധാര്‍ കാര്‍ഡ് ആധാരമാക്കി 20 ലക്ഷം സ്വെയ്പിംഗ് മെഷീനുകള്‍ രാജ്യത്തെമ്പാടുമായി വിതരണം ചെയ്യുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ചുവടു പിടിച്ച് ആധാര്‍ അധിഷ്ഠിത സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

കറന്‍സിരഹിത ഇടപാടുകള്‍ പ്രൊത്സാഹിപ്പിക്കാനായി ആധാര്‍പേ സൗകര്യമൊരുക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ അരുണ്‍ ജെയ്റ്റലി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 23,000 കോടി പ്രഖ്യാപിച്ചു. വണ്ടിച്ചെക്ക് നിയന്ത്രിക്കാന്‍ നിയമം പരിഷ്‌കരിക്കും. ഫോറിന്‍ ഇന്‍വസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ് പിരിച്ചുവിടുമെന്നും ധനമന്ത്രി പറഞ്ഞു.

Budget

ഇന്ത്യയെ കറന്‍സിരഹിത സമ്പദ് വ്യവസ്ഥയാക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് ബജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇടപാടുകളിലേക്ക് മാറുന്നവര്‍ക്ക് ഒട്ടേറെ ആനൂകൂല്യങ്ങളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭീം ആപ് പ്രോത്സാഹിപ്പിക്കാന്‍ രണ്ട് പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

English summary
Aadhaar Pay to be launched soon, says Arun Jaitley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X