ആധാര്‍ പുതുക്കാനുള്ള കാലാവധി നീട്ടി; ഇനി ആര്‍ക്കെല്ലാം പുതുക്കാം, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് പുതുക്കാനുള്ള സമയപരിധി നീട്ടി. സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധിയാണ് സെപ്റ്റംബര്‍ 14 വരെയാണ് നീട്ടിയത്. പത്ത് വര്‍ഷം മുമ്പെടുത്ത ആധാകര്‍ കാര്‍ഡുകള്‍ ഓണ്‍ലൈനിലൂടെ നിങ്ങള്‍ക്ക് സൗജന്യമായി പുതുക്കാനാവും.
കേരള സംസ്ഥാന ഐടി മിഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടൊണ് ഇക്കാര്യത്തില്‍ അറിയിപ്പുണ്ടായിരിക്കുന്നത്. ചില നിബന്ധനകള്‍ വേറെയുണ്ട്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കൂ എന്നും അറിയിപ്പിലുണ്ട്.

ആധാര്‍ കാര്‍ഡുകള്‍ പുതുക്കാനായി അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റ് ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും സാധിക്കും. ഇതിനായി അന്‍പത് രൂപ മാത്രം ഫീസായി അടച്ചാല്‍ മതി. ഇനി ഇതൊന്നുമില്ലാതെ, വീട്ടിലിരുന്നും ആധാര്‍ പുതുക്കാന്‍ സാധിക്കും. https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റിലൂടെയാണ് ആധാര്‍ പുതുക്കേണ്ടത്.
വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് ആധാര്‍ നമ്പര്‍ നല്‍കിയാല്‍, നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പറിലേക്ക് ഒടിപി വരും. ഈ ഒടിപി എന്റര്‍ ചെയ്താല്‍, നേരെ ആധാര്‍ അപ്‌ഡേഷന്‍ പേജിലെത്തും. ഇനി ചെയ്യേണ്ടത്, അഡ്രസ് പ്രൂഫും ഐഡന്റിറ്റി പ്രൂഫും നല്‍കുകയാണ്. നിങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖയായി പാന്‍ കാര്‍ഡ്, ഡ്രൈവിഡ് ലൈസന്‍സ്, എന്നിവ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാം.
നിങ്ങളുടെ വോട്ടേഴ്‌സ് ഐഡിയുടെ പകര്‍പ്പ് അഡ്രസ് പ്രൂഫിനായി നല്‍കാം. ഇതിന്റെയും സ്‌കാന്‍ ചെയ്ത കോപ്പി നല്‍കിയാല്‍ മതി. രേഖകള്‍ എല്ലാം നല്‍കിയ ശേഷം സബ്മിറ്റ് ക്ലിക്ക് ചെയ്യുക. ഇതിന്റെ അക്‌നോളജ്‌മെന്റും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇതേ വെബ്‌സൈറ്റില്‍ ആധാര്‍ അപ്‌ഡേറ്റ് സ്റ്റാറ്റസ് എന്ന ഓപ്ഷനുണ്ട്. അതില്‍ പരിശോധിച്ചാല്‍ ആധാര്‍ അപ്‌ഡേറ്റായ വിവരങ്ങളും നിങ്ങള്‍ക്ക് ലഭിക്കും.
പത്തുവര്‍ഷത്തിലേറെയായി ആധാര്‍ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാത്തവര്‍ക്ക് അവരുടെ മേല്‍വിലാസമോ, ജനന തിയതിയോ അടക്കമുള്ള വിവരങ്ങള്‍ സൗജന്യമായി തിരുത്തുന്നതിന് ജൂണ്‍ 14 വരെയായിരുന്നു നേരത്തെ അനുവദിച്ചിരുന്ന സമയം. സാങ്കേതിക പ്രശ്‌നങ്ങള്‍ ആധാര്‍ കാര്‍ഡ് പുതുക്കുന്നതില്‍ പലര്‍ക്കും അനുഭവപ്പെട്ടിരുന്നു.
അക്ഷയ സെന്ററുകളില്‍ അടക്കം സാങ്കേതികപ്രശ്‌നങ്ങളെ തുടര്‍ന്ന് വെബ്‌സൈറ്റ് ലഭ്യമല്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ഇത് നിരവധി പേര്‍ക്ക് ആധാര്‍ പുതുക്കാനുള്ള അവസരം ഇല്ലാക്കിയിരുന്നു. ഇത് തിരിച്ചറിഞ്ഞാല്‍ കാലാവധി നീട്ടിയിരിക്കുന്നത്. മുഴുവന്‍ ആധാര്‍ കാര്‍ഡ് ഉടമകളും, ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് യുഐഡിഎഐ നിര്‍ബന്ധമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications