Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികള്‍ക്ക് ഭക്ഷണം കിട്ടാനും ആധാര്‍ വേണം; നിലപാട് കടുപ്പിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ദേശീയ പോഹകാഹാര ദൗത്യത്തിന് കീഴില്‍ കുട്ടികള്‍ക്ക് ഭക്ഷണം ലഭിക്കാന്‍ ആധാര്‍ രജിസ്‌ട്രേഷന്‍ അനിവാര്യമാണെന്ന് കേന്ദ്രം. കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രി വീരേന്ദ്ര കുമാര്‍ ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം. സേവനങ്ങളും, ആനുകൂല്യങ്ങളും, സബ്‌സിഡിയും നല്‍കാന്‍ ആധാര്‍ രേഖയായി ഉപയോഗിക്കുന്നത് വഴി സര്‍ക്കാര്‍ വിതരണം സുതാര്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സുതാര്യമാകുന്നതോടൊപ്പം കാര്യക്ഷമമായ വിതരണം ഉറപ്പാക്കാനും ആധാര്‍ വഴി സാധിക്കുന്നു. ഗുണഭോക്താക്കള്‍ക്ക് അവരുടെ അവകാശങ്ങള്‍ സൗകര്യപ്രദമായി തടസ്സമില്ലാത്ത രീതിയില്‍ ലഭിക്കാനും ആധാര്‍ കാര്‍ഡ് വഴിയൊരുക്കുന്നതായും വീരേന്ദ്ര കുമാര്‍ സഭയുടെ ചോദ്യോത്തര വേളയില്‍ അറിയിച്ചു. ആധാര്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ ഒരാളുടെ ഐഡന്റിറ്റി തെളിയിക്കാന്‍ പല രേഖകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

aadhaar

ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നേടാന്‍ ഇതുമായി ബന്ധപ്പെട്ട ഫീല്‍ഡ് ജീവനക്കാര്‍ ആധാര്‍ എടുത്ത് നല്‍കാന്‍ സഹായിക്കും. കാര്‍ഡ് ലഭ്യമാകുന്നത് വരെ അങ്കണവാടി സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ഇതിന് മറ്റൊരു തിരിച്ചറിയല്‍ രേഖ ഹാജരാക്കിയാല്‍ മതി. കുട്ടികളിലെ പോഷകാഹാര ലഭ്യതയെക്കുറിച്ച് ആധാര്‍ ഉപയോഗിച്ച് ട്രാക്ക് ചെയ്യാമെന്നതാണ് ഇതിലെ ഗുണമെന്ന് മന്ത്രി പറയുന്നു. 2017-18 മുതല്‍ 2019-20 വരെയുള്ള കാലത്തേക്ക് രാജ്യത്തെ കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ദേശീയ പോഷകാഹാര ദൗത്യത്തിന് 9046.17 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

നേട്ടങ്ങള്‍ കൈവരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇന്‍സെന്റീവുകള്‍, തത്സമയ വിവരശേഖരണം, നീതി ആയോഗിന്റെ വിലയിരുത്തല്‍, ദേശീയ തലത്തില്‍ റിസോഴ്‌സ് സെന്റര്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+